

വിരലടയാളം പോലെ ഓരോ മനുഷ്യരിലും ശ്വസനരീതി (Breathing Pattern) വ്യത്യസ്തമാണെന്ന് പുതിയ പഠനം. ഇത് വ്യക്തികളെ തിരിച്ചറിയാനും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും നല്‍കുന്നുവെന്ന് കറന്‍റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ആരോഗ്യമുള്ള 97 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ ശ്വസനം 24 മണിക്കൂര്‍ അളന്നതില്‍ നിന്ന്, 96.8 ശതമാനം കൃത്യയോടെ വ്യക്തികളെ തിരിച്ചറിയാൻ കഴിഞ്ഞതായി കണ്ടെത്തിയെന്ന് ഇസ്രയേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ നോം സോബല്‍ പറയുന്നു. മാത്രമല്ല, ശ്വസനരീതികളിലെ വ്യത്യാസം ബോഡി-മാസ് ഇൻഡക്സ് (BMI), വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ശ്വസനം തലച്ചോറുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന് ആവശ്യമായ ഓക്സിജൻ നൽകുന്നതിന് നമ്മൾ എടുക്കുന്ന ഓരോ ശ്വാസോച്ഛ്വാസവും നിശ്വാസവും ഏകോപിപ്പിക്കുപ്പെടുന്നുണ്ട്. ഓരോരുത്തരുടെയും തലച്ചോര്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവരുടെ ശ്വസനരീതിയിലും വ്യത്യാസമുണ്ടോകുമോ എന്നായിരുന്നു പഠനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ചതെന്ന് നോം സോബല്‍ വ്യക്തമാക്കി.
ശ്വസനം അളക്കുന്നതിനും വിലയിരുത്തുന്നതിനും മൂക്കില്‍ ഘടിപ്പിക്കുന്ന ഭാരം കുറഞ്ഞ ഒരു ഉപകരണം വികസിപ്പെച്ചെടുത്തു. ഇത് ഉപയോഗിച്ച് ആളുകൾ ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും അവരുടെ ദൈനംദിന ദിനചര്യകളിലെ ശ്വസനം ട്രാക്ക് ചെയ്തു. രണ്ട് വര്‍ഷമാണ് പഠനം നീണ്ടു നിന്നത്. ഇതിനിടെ ആഴ്ചകള്‍, മാസങ്ങള്‍ വ്യത്യാസത്തില്‍ പങ്കെടുത്തവരില്‍ 24 മണിക്കൂര്‍ ശ്വസനം ട്രാക്ക് ചെയ്തു.
പങ്കെടുക്കുന്നവർ ഉണർന്നിരിക്കുന്ന സമയത്ത് രേഖപ്പെടുത്തിയ ഡാറ്റ, ഉറങ്ങുമ്പോഴുള്ളതിനെക്കാൾ കൂടുതൽ കൃത്യമായ ഫലങ്ങൾ നൽകിയെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. ശ്വസനരീതികളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും ഒരാളുടെ ശ്വസനത്തിലൂടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
പഠനത്തില്‍ ഓരോരുത്തരുടെയും ശ്വസനരീതി വ്യത്യസ്തമാണെന്ന് കണ്ടെത്തി. കൂടാതെ ഒരാളുടെ ശ്വാസോച്ഛ്വാസത്തിലൂടെ അയാളുടെ ബോഡിമാസ് ഇന്‍ഡക്‌സ്, ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും രീതി, അയാളിലെ വിഷാദവും ഉത്കണ്ഠയും, പെരുമാറ്റ രീതികളിലെ പ്രത്യേകതകളും വെെകല്യങ്ങളും തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അറിയാന്‍ സാധിച്ചുവെന്നും ഇത് ഒരു ഐഡന്‍റിഫിക്കേഷന്‍ ടൂള്‍ ആയി ഉപയോക്കാമെന്നും പഠനം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
