എത്ര വയറു നിറച്ച കഴിച്ചാലും രാത്രി ഉണര്‍ന്നിരുന്നാൽ വീണ്ടും വിശപ്പ് തോന്നാറുണ്ടോ? ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ തോത് ഉയരുന്നതാണ് അസമയത്ത് ഈ വിശപ്പിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തെ ജാഗ്രതയോടെ വയ്‌ക്കാന്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണ്‍ മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ് പലരിലും വിശപ്പിന്റെ രൂപത്തില്‍ എത്തുന്നത്.
ഈ വിശപ്പിന് പലപ്പോഴും നമ്മൾ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക. ഇത് ശരീരഭാരം വർധിക്കാൻ കാരണമാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്‌നാക്‌സ് കഴിക്കുന്നതിന് പകരം രു കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു കപ്പ് കാപ്പിയില്‍ ഉള്ളതിന്റെ മൂന്നിലൊന്ന് കഫൈന്‍ മാത്രമേ ഗ്രീന്‍ ടീയില്‍ ഉണ്ടാകൂ. ഗ്രീൻ ടീ പതിയെ സമയമെടുത്ത് കുടിക്കുന്നതിലൂടെ കഫൈന്‍ പതിയെ ശരീരത്തിലെത്തിച്ച് വിശപ്പിനെ നിയന്ത്രിക്കും. ഇത് കലോറി അകത്താക്കാതെ തന്നെ ഉണര്‍ന്നിരിക്കാൻ സഹായിക്കും.
എന്നാല്‍ ശരീരത്തില്‍ അയണിന്റെ തോത് കുറവുള്ളവര്‍ ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അയണിന്റെ തോത് വീണ്ടും കുറയ്‌ക്കാന്‍ ഗ്രീന്‍ ടീ കാരണമാകാം. ഇത്തരക്കാര്‍ ബിറ്റ് റൂട്ട്, മാതളനാരങ്ങ എന്നിവ നിത്യവും കഴിക്കേണ്ടതാണ്. ശുദ്ധമായ ഗ്രീന്‍ ടീ തന്നെ കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates