എല്ലാ വേ​ദനയ്ക്കും ചൂട് പിടിക്കാമോ? ഐസ് പാക്ക് വയ്ക്കേണ്ടത് എപ്പോൾ

ചൂട് ചെല്ലുമ്പോൾ രക്തക്കുഴലുകൾ വികസിക്കുന്നു ഇതുവഴി ഈ ഭാഗത്തേയ്ക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു.
Body pain
Body painMeta AI Image
Updated on
1 min read

രീരവേദനയ്ക്ക് ചൂടുപിടിക്കുക എന്നതാണെല്ലോ പാരമ്പര്യ രീതി. എന്നാൽ എല്ലാത്തരം വേദനകൾക്കും ചൂടു പിടിക്കുന്നത് നല്ലതാണോ? ചിലർ വേദനയ്ക്ക് ഐസ് പാക്ക് വയ്ക്കുന്നതും കണ്ടുവരുന്നുണ്ട്. എന്നാൽ ഏതൊക്കെ വേദനയ്ക്കാണ് ചൂടു പിടിക്കേണ്ടതെന്നോ തണുപ്പ് ഉപയോ​ഗിക്കേണ്ടതെന്നോ പലർക്കും അറിയില്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാം.

ചൂട് പിടിക്കുമ്പോൾ സംഭവിക്കുന്നത്

ചൂട് ചെല്ലുമ്പോൾ രക്തക്കുഴലുകൾ വികസിക്കുന്നു ഇതുവഴി ഈ ഭാഗത്തേയ്ക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു. ഒപ്പം പോഷകങ്ങളും വരുന്നതോടെ വേദനയ്ക്ക് ആശ്വാസം തോന്നും.

തണുപ്പ് പിടിക്കുമ്പോൾ

ചൂട് പിടിയിക്കുന്നതിൻ്റെ നേരെ വിപരീതമാണ് തണുപ്പ് പിടിക്കുമ്പോൾ സംഭവിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ഇതാണ് ആവശ്യം. ഐസ് പാക്ക് ഉപയോഗിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തത്തിൻ്റെ ഒഴുക്ക് കുറയുകയും ചെയ്യുന്നു.

Body pain
ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

ചൂട് പിടിക്കേണ്ടത് എപ്പോൾ

പെട്ടെന്നല്ലാത്ത വേദനകൾക്ക് ചൂടു പിടിക്കുന്നത് നല്ലതാണ്. ഉദ്ദാഹരണം, സന്ധി വേദന, പേശികളിലെ പിരിമുറുക്കം, സന്ധിവാദം, പീരിയഡ്സ് വേദന എന്നിവയ്ക്കെല്ലാം ചൂടാണ് നല്ലത്.

തണുപ്പ് പിടിക്കേണ്ടത് എപ്പോൾ

വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉളുക്കുകൾക്കും വേദനകൾക്കും തണുപ്പ് പിടിക്കുന്നതാണ് ഉചിതം. വേദനയോടൊപ്പം നീര്, കായികപരമായ പരിക്കുകൾ, മസിൽ ട്രോയിൻ, മസിൽ ടിയർ പോലുള്ള പരിക്കുകൾ, മൈഗ്രെയിൻ തലവേദന ഇവയ്ക്കെല്ലാം തണുപ്പാണ് നല്ലത്.

Body pain
എസിയുടെ ഉപയോ​ഗം തലവേദനയ്ക്ക് കാരണമാകുമോ?

എന്നാൽ ചൂടാണെങ്കിലും തണുപ്പാണെങ്കിലും 20 മിനിട്ടിൽ കൂടുതൽ ഇവ ഉപയോ​ഗിക്കാൻ പാടില്ല. തുടർച്ചയായി ഉപയോഗിക്കണമെന്നുണ്ടെങ്കിൽ 20 മിനിട്ടിന് ശേഷം ഇടവേള എടുക്കുക. കൂടാതെ തണുപ്പ് പിടിക്കാനാണെങ്കിൽ ഒരിക്കലും ഐസോ തണുത്തവെള്ളമോ നേരിട്ട് ഉപയോ​ഗിക്കരുത്. ഐസ്, ബാഗുകളിലോ തുണിയിലോ പൊതിഞ്ഞ് മാത്രം ഉപയോഗിക്കുക.

Summary

Ice pack vs Hot bag which is better solution for body pain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com