ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാന്‍ ഇരട്ടി സാധ്യത; മുന്നറിയിപ്പുമായി ഐസിഎംആര്‍

ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് (T2DM) ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്ന് പഠനം
Diabetes and uterine cancer
ടൈപ്പ് 2 പ്രമേഹ ര്‍ഭാശയ അര്‍ബുദ സാധ്യത കൂട്ടും
Updated on
1 min read

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് (ഡിഎം) എന്‍ഡോമെട്രിയല്‍ കാന്‍സറിന്റെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു.

സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വ്യാപിച്ചു വരുന്നതിന് സമാന്തരമായി ഡയബറ്റിസ് മെലിറ്റസ് വ്യാപനം സമീപ വർഷങ്ങളിൽ ഭീകരമായി വര്‍ധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് (T2DM) ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പുതിയ പഠനങ്ങളില്‍ പറയുന്നു.

പ്രമേഹം എന്‍ഡോമെട്രിയല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസിൻ്റെ ഇൻസുലിൻ പ്രതിരോധം, ഹൈപ്പർ ഇൻസുലിനീമിയ എന്നീ സവിശേഷതകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹത്തിന്‍റെ പ്രധാന ലക്ഷണങ്ങളായ ക്ഷീണവും അമിതവണ്ണവും പലപ്പോഴും കാൻസറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അമിതഭാരം ആരോഗ്യകരമായ ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു.

ഇത് പ്രമേഹത്തിൽ ഉയർന്ന ഇൻസുലിൻ നിലയിലേക്ക് നയിക്കുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഗർഭാശയ അർബുദത്തിൽ കാണപ്പെടുന്ന അനിയന്ത്രിതമായ കോശ വളർച്ചയ്ക്കും കാരണമായേക്കാം. പ്രമേഹ ചികിത്സിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകൾ എൻഡോമെട്രിയൽ കാൻസർ കോശങ്ങളുടെ വ്യാപനം വഷളാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരം പാർശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യേണ്ടതും പ്രധാനമാണ്.

യുവതികളില്‍ വര്‍ധിച്ചുവരുന്ന പ്രമേഹരോഗം പ്രത്യേകിച്ച് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളവരിൽ എൻഡോമെട്രിയൽ കാന്‍സറിന്‍റെ സാധ്യത കൂട്ടുമെന്നും പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹത്തിനും എൻഡോമെട്രിയൽ കാൻസർ സാധ്യതയ്ക്കും കാരണമാകുന്ന മെറ്റബോളിക് സിൻഡ്രോമുകളുമായി ബന്ധപ്പെട്ട ഒരു എൻഡോക്രൈൻ ഡിസോർഡർ ആണ് പിസിഒഎസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍ഡോമെട്രിയല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

  • രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുക; ​ഗർഭാശയ കാൻസർ സാധ്യത കുറയ്‌ക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

  • പോസിറ്റീവ് ജീവിതശൈലി മാറ്റങ്ങൾ: സമീകൃതാഹാരം കഴിക്കുക, വ്യായാമം പതിവാക്കുക, ഭാരം നിയന്ത്രിക്കുക എന്നിവ കാൻസർ സാധ്യത കുറയ്ക്കാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Diabetes and uterine cancer
കുട്ടികളിലെ ബ്രെയിൻ ട്യൂമർ: മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടക്കരുത്
  • മരുന്നുകൾ; മെറ്റ്ഫോർമിൻ പോലുള്ള മരുന്നുകൾ പ്രമേഹം നിയന്ത്രിക്കുന്നതിനും ഹൈപ്പർ ഇൻസുലിനീമിയ കുറയ്ക്കുന്നതിനും കാൻസർ സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.

  • പതിവ് പരിശോധന; കൃത്യമായ ഇടവേളകളില്‍ വൈദ്യ പരിശോധന നടത്തുന്നത് പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും രോഗനിര്‍ണയം വേഗത്തില്‍ നടത്താനും സഹായിക്കും.

  • വാക്‌സിനുകള്‍; എച്ച്പിവി പോലുള്ള വാക്‌സിനുകള്‍ സ്വീകരിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com