

ഒരമ്മയുടെ മക്കളാണെങ്കിലും, ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്‌ലിക്കും തവയില്‍ ചുട്ടെടുക്കുന്ന ദോശയ്ക്കും സ്വഭാവസവിശേഷതകള്‍ രണ്ടും രണ്ടാണ്. നല്ല തേങ്ങ ചമ്മന്തിയും സാമ്പാറിനുമൊപ്പം മികച്ച കോമ്പോ ആണ് ഇവ രണ്ടും. പ്രഭാതഭക്ഷണമായി മാത്രമല്ല, അത്താഴത്തിനും ഇവ നല്ല ചോയ്സ് ആണ്.
പച്ചരിയും ഉഴുന്നും കുതിര്‍ത്തത്, അരച്ച്, പുളിപ്പിച്ചാണ് ഇഡ്‌ലിക്കും ദോശയ്ക്കും വേണ്ട മാവ് ഉണ്ടാക്കുന്നത്. പുളിപ്പിച്ച മാവ് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും.
ഇനി, വ്യത്യാസം വരുന്നത് പാചക രീതിയിലാണ്. അതായത് ഇഡ്‌സി ആവിയിലാണ് വേവിക്കുന്നത്. എന്നാല്‍ ദോശ തവയില്‍ എണ്ണയോട നെയ്യോ പുരട്ടി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. പാചകം ചെയ്യുന്ന രീതിയിലെ വ്യത്യാസം അവയുടെ പോഷകഗുണത്തേയും ബാധിക്കും.
ഇഡ്‌ലി: ഒരു പ്ലെയിൻ ഇഡ്‌ലിയിൽ (35-50 ഗ്രാം) ഏകദേശം 39-50 കലോറി അടങ്ങിയിട്ടുണ്ട്. ആവിയിൽ വേവിച്ചതിനാൽ കൊഴുപ്പ് കുറവായിരിക്കും, എണ്ണ ചേർക്കാതെ തന്നെ പോഷകങ്ങൾ നിലനിർത്തും. കലോറി നിയന്ത്രിത ഭക്ഷണക്രമത്തിലുള്ളവർക്ക്, ഇഡലി സുരക്ഷിതമാണ്.
ദോശ: ഒരു പ്ലെയിൻ ദോശയിൽ (80-100 ഗ്രാം) ഏകദേശം 100-120 കലോറി അടങ്ങിയിട്ടുണ്ട്. പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന എണ്ണയോ നെയ്യോ ചേര്‍ക്കുന്നതാണ് കലോറിയില്‍ വ്യത്യാസം ഉണ്ടാക്കുന്നത്.
ഇഡ്‌ലി വളരെ മൃദുവായതിനാല്‍ പെട്ടെന്ന് ദഹനം നടക്കുകയും വേഗത്തില്‍ വിശക്കാനും കാരണമാകും. എന്നാല്‍ ദോശയില്‍ ഫില്ലറുകള്‍ ചേര്‍ക്കുമെങ്കില്‍ അത് കൂടുതല്‍ നേരം വയറു നിറന്ന തോന്നല്‍ ഉണ്ടാക്കും.
ഇഡ്‌ലി ദഹിക്കാൻ ഏറ്റവും എളുപ്പമുള്ള ഭക്ഷണമാണ്. കുട്ടികൾക്കും, പ്രായമായവർക്കും, രോഗികല്‍ക്കും ഇഡ്‌ലി കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ദോശയില്‍ എണ്ണമയം ചേരുന്നതിനാല്‍ പെട്ടെന്ന് ദഹിക്കണമെന്നില്ല. പ്രമേഗ രോഗികള്‍ക്കും ദോശയെക്കാല്‍ ഭേദം ഇഡ്‌ലിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates