'രണ്ടാം പ്രസവത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു, മാനസികമായി പൊരുത്തപ്പെടാന്‍ പ്രസായപ്പെട്ടു'-ഇല്യാന ഡി ക്രൂസ്

പ്രസവാനന്തരം സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍.
ileana d cruz
ileana d cruzInstagram
Updated on
1 min read

പ്രസവാനന്തരം വിഷാദം നേരിട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഇല്യാന ഡി ക്രൂസ്. ആദ്യ കുട്ടിയെ പ്രസവിച്ച ശേഷം താന്‍ കടുത്ത വിഷാദാവസ്ഥയിലേക്ക് പോയിരുന്നുവെന്ന് ഇല്യാന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരുന്നുവെന്ന് ഇല്യാന പറയുന്നു.

ആദ്യ തവണ കാര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പ്രയാസമാണെങ്കില്‍ രണ്ടാം തവണ കുട്ടിയെ മാത്രം നോക്കിയാല്‍ പോര, മൂത്ത കുട്ടിയെയും പരിചരിക്കേണ്ടതുണ്ട്. അവിശ്വസനീയമാംവിധം കഠിനമായിരുന്നു കാര്യങ്ങൾ. എന്ത് സംഭവിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും മാനസികമായി വളരെ ബുദ്ധിമുട്ടി. ഒരു കുഞ്ഞിനെ വളർത്താൻ ഒരു നാട് മുഴുവൻ വേണമെന്ന് പറയുന്നത് ശരിയാണെന്നും ഇല്യാന ചൂണ്ടിക്കാണിക്കുന്നു.

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ

പ്രസവാനന്തരം സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ആദ്യപ്രസവത്തിലാണ് ഈ പ്രവണത കൂടുതലും കാണാറ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും കുട്ടിയോടുള്ള ബന്ധം കുറയാനും ഇത് കാരണമാകും.

ileana d cruz
ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? കാത്തിരിക്കുന്നത് മാറാരോ​ഗങ്ങൾ

ഉറക്കമില്ലായ്മ, സങ്കടം, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ സാധാരണ വിഷാദ ലക്ഷണങ്ങള്‍ തന്നെയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലും കാണുന്നത്. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവ​ഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോ​ഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്.

ileana d cruz
സന്ധി വേദനയ്ക്ക് മാത്രമല്ല, ചർമം തിളക്കാനും ജാതിക്കയാണ് ബെസ്റ്റ്

കൃത്യസമയത്ത് രോഗാവസ്ഥ മനസിലാക്കുകയും ചികിത്സ നല്‍കേണ്ടതും പ്രധാനമാണ്. മരുന്ന്, കാൺസിലിങ്, സൈക്കോതെറാപ്പി തുടങ്ങിയ ചികിത്സ രീതികളിലൂടെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മാറ്റിയെടുക്കാവുന്നതാണ്. പല കേസുകളിലും ഒരു മനോരോഗ വിദഗ്ധൻറെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോ​ഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.

Summary

ileana d cruz opens ups about Postpartum depression.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com