നഖങ്ങൾ അത്ര വെടിപ്പല്ല! ഒളിഞ്ഞിരിക്കുന്നത് 32 വ്യത്യസ്ത തരം ബാക്ടീരിയകള്‍

നഖത്തിനടയില്‍ 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു
image of nails
NailsPexels
Updated on
1 min read

ക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ കഴുകുന്നത് ഒരു ശീലത്തിന്റെ ഭാ​ഗമാണ്. എന്നാൽ കൈകള്‍ മാത്രം കഴുകിയാല്‍ പോര, കീടാണുക്കള്‍ ഏറ്റവും കൂടുതല്‍ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണ്. നഖത്തിനടയില്‍ 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് കൈ വിരലുകളിലെ നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് പല രോഗങ്ങളെയും അകറ്റി നിർത്തുക എന്നതിന് സമാനമാണ്.

കൈവിരലുകളുടെ നഖങ്ങൾ നീട്ടി വളർത്തി പലനിറത്തിലുള്ള നെയിൽ പോളിഷ് പുരട്ടുന്ന ശീലം സാധാരണമാണ്. എന്നാൽ നീളം കൂടിയ നഖങ്ങളിൽ അഴുക്കും ബാക്ടീരിയയിലും അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

image of nails
മൗത്ത് ഫ്രെഷ്നര്‍, ദഹനത്തിനും മികച്ചത്, അറിയാം പെരുംജീരകത്തിന്‍റെ ഗുണങ്ങള്‍

കൂടാതെ നഖങ്ങൾ വെട്ടുമ്പോൾ ചര്‍മവുമായി ചേര്‍ത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകള്‍ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. കൈകള്‍ കഴുകുന്നതിനൊപ്പം നഖങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാൻ മടികാണിക്കരുത്. അതുപോലെ നഖങ്ങൾ ഇടയ്ക്കിടയ്‌ക്ക് കടിക്കുന്ന ശീലവും മാറ്റാം.

image of nails
ചർമം വാക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്താണ് സ്ട്രോബെറി സ്കിന്‍?

നെയില്‍ പോളിഷ് ഉപയോഗിക്കുമ്പോള്‍ രാസവസ്തുക്കള്‍ കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളവയുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നഖങ്ങളിലും പ്രതിഫലിക്കും. കരള്‍, ശ്വാസകോശം, ഹൃദയം, വൃക്ക തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ തകരാര്‍ നഖങ്ങളുടെ നിറത്തിനും ഘടനയ്ക്കും മാറ്റം വരുത്താം. അത് ഒരുപക്ഷെ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആകാം.

Summary

Importance of cleaning nails, tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com