രാവിലെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്ന ശീലമുണ്ടോ?

ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു.
Sprout
പ്രതീകാത്മക ചിത്രംPinterest
Updated on
1 min read

രു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ദിവസം മുഴുവൻ ഊർജം നിലനിർത്താൻ പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് സഹായിക്കും. മുളപ്പിച്ച ധാന്യങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ചോയിസ് ആണ്.

ധാന്യങ്ങൾ മുളപ്പിക്കുമ്പോൾ അതിലടങ്ങിയ നാരുകൾ വർധിക്കുകയും മലബന്ധം കുറയ്ക്കുകയും ദഹനം സു​ഗമമാക്കുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങളിൽ കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ കൂടുതലുമായിരിക്കും.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടുന്നത് തടയുന്നു. മാത്രമല്ല, കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും അമിതഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Sprout
ഫ്രീസറിൽ നിന്ന് ഇറച്ചി പുറത്തെടുത്ത് വയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

കൂടാതെ മുളപ്പിച്ച ധാന്യങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത്, രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളമുണ്ട്. ഇവ പ്ലേറ്റലെറ്റുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

Sprout
ഒരു രസത്തിന് രസത്തിൽ ചേർക്കുന്നതല്ല, മല്ലിയിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

ഇതിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമത്തിന്റെയും തലമുടിയുടെയും ആരോ​ഗ്യം മെച്ചപ്പെടുത്താനും അകാല വാർദ്ധ്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുക അതുവഴി ശരീരത്തിലുടനീളം ഓക്സിജൻ വിതരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Summary

Importance of including sprouts in breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com