സംഭവം അടിപൊളിയൊക്കെ തന്നെ, എന്നാൽ ഇവയൊന്നും സ്മൂത്തിയിൽ ചേർക്കരുത്

SMOOTHIES

ഫിറ്റനസ് ഫ്രീക്കുകളുടെ ഭക്ഷണക്രമത്തിൽ എപ്പോഴും ഉണ്ടാകുന്ന വിഭവമാണ് സ്മൂത്തി. യോ​ഗർട്ടും പഴങ്ങളും പാലും നട്സുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികൾ ആരോ​ഗ്യകരമായ ഒരു ചോയിസ് തന്നെയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിലും ഇത്തരം ഹെൽത്തി സ്മൂത്തികൾ സഹായിക്കും. എന്നാൽ ചില ചെരുവകൾ സ്മൂത്തിയിൽ ചേർക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല.

സ്മൂത്തിയിൽ ഇവ ചേർക്കരുത്

5. ഫ്ലേവേർഡ് യോ​ഗർട്ട്

YOGURT

​സ്മൂത്തിയിൽ യോ​ഗർട്ട് ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ ഫ്ലേവറുകൾ ചേർത്ത യോ​ഗർട്ടുകൾ സ്മൂത്തിയിൽ ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ ഉയർന്ന അളവിൽ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും ചേർത്തു വരുന്നതിനാൽ ആരോ​ഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. സ്മൂത്തിയിൽ പ്ലേയിൻ യോ​ഗർട്ട് ചേർക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

4. ഡ്രൈ ഫ്രൂട്സ്

DATES

സ്മൂത്തി തയ്യാറാക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് ചേർക്കുന്ന പതിവു പലർക്കുമുണ്ട്. എന്നാൽ ഇത് അത്ര ആരോ​ഗ്യകരമല്ലെന്നതാണ് യാഥാർഥ്യം. ഡ്രൈ ഫ്രൂട്സിൽ‌ ജലാംശം ഇല്ലാത്തതു കൊണ്ട് അതിൽ പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ടും അവ ബ്രേക്ക് ഫാസ്റ്റിന് സ്മൂത്തിൽ ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യകരമല്ല. കൂടാതെ ശരീരത്തിൽ കലോറിയുടെ എണ്ണം കൂടാനും ഇത് കാരണമാകുന്നു.

3. പച്ചക്കറികളും പഴങ്ങളും ഒരുമിച്ച്

VEGETABLES

പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് സ്മൂത്തിയില്‍ ചേര്‍ക്കുന്നത് പലപ്പോഴും ദഹനക്കേടിന് കാരണമാകുന്നു. വയറു വേദന, അസ്വസ്ഥത, വയറ്റിൽ ഗ്യാസ് രൂപപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും വ്യത്യസ്തമായ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് സ്മൂത്തികളില്‍ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ചേര്‍ക്കുന്നത് ഒഴിവാക്കുക.

2. പ്രോട്ടീൻ പൗഡർ

PROTEIN POWDER

സ്മൂത്തികളിൽ പ്രോട്ടീൻ പൗഡറുകളും ചേർക്കുന്നത് ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമല്ല. പുറത്തു നിന്ന് വാങ്ങുന്ന പ്രോട്ടീൻ പൗഡറുകൾ ആഡഡ് ഷു​ഗറിന്റെ അളവു കൂടുതലായിരിക്കും. പ്രോട്ടീൻ ലഭ്യതയ്ക്ക് യോ​ഗർട്ട്, പാൽ പോലുള്ള പ്രകൃതിദത്ത ചേരുവകൾ ചേർക്കുന്നതാണ് നല്ലത്.

1. ജ്യൂസ്

MANGO JUICE

സ്മൂത്തിയില്‍ പഴങ്ങള്‍ ജ്യൂസ് അടിച്ചു ചേര്‍ക്കുന്ന ശീലമുണ്ടോ? എന്നാല്‍ അത് അത്ര ആരോഗ്യകരമല്ല. ഫ്രൂട് ജ്യൂസില്‍ പഞ്ചസാരയുടെ അളവും കലോറിയും കൂടുതലായിരിക്കും. ഇത് സ്മൂത്തിയുടെ പോഷകഗുണം കുറയ്ക്കും. പഴങ്ങള്‍ നേരിട്ടു ചേര്‍ക്കുന്നതാണ് ആരോഗ്യകരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com