അന്താരാഷ്ട്ര യോഗാദിനം; അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ ദിനചര്യയാക്കാം

'യൂജ്' എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്
International Day for Yoga
മാനസിക-ശാരീരിക ക്ഷേമത്തെ മെച്ചപ്പെടുത്താന്‍ യോഗപ്രതീകാത്മക ചിത്രം
Updated on
1 min read

മാനസിക-ശാരീരിക ക്ഷേമത്തെ മെച്ചപ്പെടുത്തുന്ന യോ​ഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. 'യൂജ്' എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിക്കുന്നത്. 'അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ' എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം.

2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചു.

അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രാധാന്യം

  • ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക: യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഇത് യോ​ഗ ഓരോരുത്തരുടെയും ദിനചര്യയിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കും.

  • ശാരീരിക ആരോഗ്യം: വഴക്കം, കരുത്ത്, സഹിഷ്ണുത എന്നിവ വർധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുന്നത് ​ഗുണകരമാണ്. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോ​ഗയ്‌ക്ക് സാധിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

International Day for Yoga
തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കരുത്; രോഗങ്ങളെ അകറ്റി നിര്‍ത്താം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മാനസിക ക്ഷേമം: ശാരീരിക ആരോഗ്യത്തിനപ്പുറം യോഗ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കുന്നതിന് പ്രാണായാമം (ശ്വാസനിയന്ത്രണം), ധ്യാനം തുടങ്ങിയ പരിശീലനങ്ങൾ മികച്ചതാണ്.

ആത്മീയ വളർച്ച: ആത്മീയതയിൽ വേരൂന്നിയ യോഗ ആന്തരിക സമാധാനം നൽകുന്നു. വ്യക്തികളെ സ്വയം അവബോധത്തിലേക്കും സ്വയം തിരിച്ചറിവിലേക്കും നയിക്കുന്നു.

സമൂഹവും ഐക്യവും: 'അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ' എന്ന പ്രമേയം യോജിപ്പുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ യോഗയുടെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇത് സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തടസങ്ങളെ മറികടന്ന് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com