

സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവരാണ് ഭൂരിഭാഗം മലയാളികളും. ആഘോഷങ്ങളിലും സ്വർണത്തിനാണ് മുൻതൂക്കം. എന്നാൽ കേവലം ഒരു ആഡംബരം മാത്രമല്ല സ്വർണം. സ്വർണത്തിന് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു.
സ്വർണത്തിന് സ്വാഭാവികമായ രോഗശാന്തിക്കുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. സ്വർണം ശരീരത്തിലെ കോശങ്ങളുടെ പുനരുജ്ജീവിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുതുകയും ചെയ്യുമെന്നാണ് വാദം. സന്ധിവേദനയും വീക്കവും കുറയ്ക്കാനും സ്വർണം ധരിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്വർണം ശരീരത്തിലെ ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്താനും രക്തചംക്രമണം സുഗമമാക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. സ്വർണം ധരിക്കുന്നത് ഒരു പോസിറ്റീവ് എനർജി നൽകുകയും ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates