വെറും വയറ്റിൽ പഴം കഴിക്കാമോ?

വെറും വയറ്റിൽ കഴിച്ചാൽ പഴത്തിൽ അടങ്ങിയിട്ടുള്ള ചില പ്രത്യേക ആസിഡുകൾ ഇരുമ്പ് ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കും.
Banana
BananaMeta AI Image
Updated on
1 min read

രാവിലെ തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടാതെ വരുമ്പോൾ മിക്കയാളുകളും ചെയ്യുന്നതാണ് വാഴപ്പഴം അല്ലെങ്കിൽ ഒരു ഏത്തപ്പഴം കഴിക്കുക എന്നത്. പൊട്ടാസിയം, വിറ്റാമിൻ ബി6, മ​ഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ പവർഹൗസ് ആണ് പഴം. എന്നാൽ വറും വയറ്റിൽ പഴം കഴിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം നമ്മുടെ ഒരു ദിവസത്തെ ഊർജ്ജം, മെറ്റബോളിസം, ശ്രദ്ധ തുടങ്ങിയ ശരീരത്തിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കും. രാത്രി മുഴുവൻ ഉപസിച്ച ശേഷം രാവിലെ ഉണരുമ്പോൾ ശരീരത്തിന് ഊർജ്ജം ആവശ്യമാണ്. പ്രഭാത ഭക്ഷണം വിശപ്പ് കുറയ്ക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നൽകുന്നതാണ്.

വെറും വയറ്റിൽ പഴം കഴിക്കുന്നത്, പെട്ടെന്ന് എനർജി ബൂസ്റ്റ് ചെയ്യും. എന്നാൽ പഴം എല്ലാവരുടെയും ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായിരിക്കണമെന്നില്ല. പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയർ വൃത്തിയാകാൻ സഹായിക്കും. എന്നാൽ വെറും വയറ്റിൽ കഴിക്കുമ്പോൾ വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമായേക്കാം.

Banana
ച‍ർമം തിളങ്ങാൻ സപ്ലിമെന്റുകൾ? പ്രകൃതിദത്തമായി കൊളാജൻ ബൂസ്റ്റ് ചെയ്യാം, അഞ്ച് പഴങ്ങൾ

പഴത്തിലുള്ള പ്രകൃതിദത്തമായ എൻസൈമുകൾ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. എന്നാൽ വെറും വയറ്റിൽ കഴിച്ചാൽ പഴത്തിൽ അടങ്ങിയിട്ടുള്ള ചില പ്രത്യേക ആസിഡുകൾ ഇരുമ്പ് ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കും. നിലവിൽ നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണെങ്കിൽ മറ്റ് ഭക്ഷണമൊന്നുമില്ലാതെ നേരിട്ട് പഴം കഴിച്ചാൽ ഇരുമ്പ് ആഗീരണം ചെയ്യാൻ ശരീരം ബുദ്ധിമുട്ടും.

Banana
കറുത്ത അരിയോ? നെറ്റി ചുളിക്കല്ലേ... ചില്ലറയല്ല, ബ്ലാക്ക് റൈസിന്റെ ​ഗുണങ്ങൾ

ഇതോടെ ശരീരത്തിന്റെ ഊർജ നിലയെയും പ്രതിരോധത്തെയും ഇത് ബാധിക്കും. കലോറി കുറവാണെങ്കിലും പഴം കഴിച്ചാൽ വീണ്ടും പെട്ടെന്ന് വിശക്കാൻ ഇടയാകും. ഇത് അമിതമായ ഭക്ഷണം കഴിക്കാൻ ഇടയാക്കും. പഴത്തിനൊപ്പം, പ്രോട്ടീൻ, കോംപ്ലക്‌സ് കാർബോ ഹൈഡ്രേറ്റ് ഉത്പന്നങ്ങൾ എന്നിവയും ചേർത്ത് കഴിച്ചില്ലെങ്കിൽ വീണ്ടും മറ്റെന്തെങ്കിലും കഴിക്കാനുള്ള വിശപ്പ് ഉണ്ടാവുകയും ഇത് അമിതവണ്ണത്തിന് ഇടയാക്കുകയും ചെയ്യും.

Summary

Is it healthy to eat banana in a empty stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com