

ജീവിതശൈലിയിലെ മാറ്റം നമ്മുടെ ഭക്ഷണക്രമത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. അത്തരത്തിൽ അടുത്തിടെ ഡയറ്റിൽ കയറിക്കൂടിയ ഒന്നാണ് ഓവർനൈറ്റ് ഓട്‍സ്. തിരക്കുപിടിച്ച ദിവസങ്ങളിൽ ഇത്തരത്തിൽ തയ്യാറാക്കുന്ന ഓവർനൈറ്റ് ഓട്‌സ് മികച്ച തെരഞ്ഞെടുപ്പാണ്. പഴങ്ങൾ, പാൽ, നട്‌സ്, ഡ്രൈ ഫ്രൂട്‌സ് തുടങ്ങിയ നിരവധി അടങ്ങിയ ഓവർനൈറ്റ് ഓട്സ് പോഷകഗുണം കൊണ്ടും സമൃദ്ധമാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമായതുകൊണ്ടുമാണ് ഓവർനൈറ്റ് ഓട്‌സ് ഇത്രമാത്രം ജനപ്രിയമാകാൻ കാരണം.
എന്നാൽ ശരിയായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ ഗുണത്തെക്കാളേറെ ദോഷവും ഇത് ഉണ്ടാക്കിയേക്കാം. ഓവർനൈറ്റ് ഓട്‌സ് ടോപ്പിങ് തെയ്യാറാക്കുമ്പോൾ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ന്യൂട്രിഷനിസ്റ്റ് ആയ ലീമ മഹാജൻ പറയുന്നു. ഗ്ലൈസെമിക് സൂചിക കൂടിയ ഇൻസ്റ്റൻഡ് ഓട്‌സ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ടോപ്പിങ് ആയി പഴം, മാങ്ങ, ചിക്കു അല്ലെങ്കിൽ ഉയർന്ന മധുരമുള്ള പഴങ്ങൾ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടും. പിന്നാലെ ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇൻസ്റ്റൻഡ് ഓട്സ് ഉപയോഗിക്കുന്നതിനെക്കാൾ റോൾഡ് ഓട്സ് ഉപയോഗിക്കുന്നതാണ് നല്ലതെന്നും ലീമ പറയുന്നു. ഇത് പാലിനൊപ്പം കഴിക്കുന്നത് വളരെ മികച്ചതാണ്. പഴങ്ങൾക്ക് പകരം നട്സും വിത്തുകളും ടോപ്പിങ് ആയി ഉപയോഗിക്കാമെന്നും അവർ പറയുന്നു. ഓട്‌സിൽ ഫൈറ്റിക് ആസിഡ് ധാരാളമായി ഉള്ളതിനാൽ വറുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഫൈറ്റിക് ആസിഡ് ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ ആഗിരണം കുറയ്ക്കും.
റോൾഡ് ഓട്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻസ്റ്റൻഡ് ഓട്‌സ് ഒരു അധിക കട്ടിങ് പ്രക്രിയയ്ക്ക് വിധേയമായതാണ്. കൂടാതെ ഇവ ക്രീമിയും സ്മൂത്തുമാണ്. ഇൻസ്റ്റൻഡ് ഓട്‌സിൽ അധിക പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates