

ചുട്ടുപൊള്ളിച്ച വേനല്‍ക്കാലം മഴയ്ക്ക് വഴിമാറിയതിന്റെ സമാധാനത്തിലിരിക്കുകയാണ് എല്ലാവരും. വര്‍ഷത്തിലെ ഏറ്റവും പ്രിയപ്പെട്ട സമയമെന്നാണ് പലരും മഴക്കാലത്തെ വിശേഷിപ്പിക്കുന്നത്. ഒരു കട്ടന്‍ചായയും ചെറുകടിയുമായൊക്കെയിരുന്ന് മഴ ആസ്വദിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ, നിങ്ങള്‍ കരുതുന്നതുപോലെ അത്ര 'പെര്‍ഫെക്ട്' അല്ല നമ്മുടെയീ മഴക്കാലം. ഈ സമയത്ത് വീട്ടിലെ മുതിര്‍ന്നവര്‍, 'വഴിയില്‍ കാണുന്ന അതുമിതുമൊന്നും വാങ്ങി കഴിക്കരുതെന്ന്' ഉപദേശിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?, ഇതിന്റെ കാര്യമെന്താണെന്നറിയാമോ?. അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നതുകൊണ്ടാണ്.
അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരുപാട് അസുഖങ്ങളുമായാണ് മഴക്കാലം വന്നെത്തുന്നത്. ഇത് നിങ്ങളെ കീഴ്‌പ്പെടുത്തിയാല്‍ പിന്നെ ദിവസങ്ങളോളം രോഗത്തിന്റെ പിടിയിലായിരിക്കും. ഇതിനിപ്പോ വഴിയോര ഭക്ഷണങ്ങളുമായി എന്ത് ബന്ധം എന്നാണോ? പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് ഒഴിവാക്കണം എന്ന് പറയുന്നത്.
1. ആരോഗ്യപ്രശ്‌നങ്ങള്‍
കനത്ത മഴയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് ഉയരുകയും കാലാവസ്ഥ ഈര്‍പ്പമുള്ളതാകുകയും ചെയ്യും. ഇത് ബാക്ടീരിയയും കീടങ്ങളുമൊക്കെ വളര്‍ന്ന് ഭക്ഷണത്തില്‍ നിന്ന് അണുബാധയുണ്ടാകാനുള്ള സാധ്യത കൂട്ടും. കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ ദഹനക്കേട്, വയറിളക്കം, കുടലുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളൊക്കെയുണ്ടാകും, പാനിപൂരി കഴിക്കുമ്പോള്‍ അതിനൊപ്പമുള്ള പാനി ബാക്ടീരിയയുടെ പ്രജനന കേന്ദ്രമായി മാറും, ഇത് ആരോഗ്യത്തിന് അപകടകരമാണ്. അതുപോലെ ചാട്ട് കടകളില്‍ നിന്നും തട്ടുകടകളില്‍ നിന്നുമൊക്കെ ലഭിക്കുന്ന നെയ്യ്, സവോള തുടങ്ങിയവയൊക്കെ ദീര്‍ഘനേരം തുറന്നുവച്ചിരിക്കുന്നതിനാല്‍ ഇവ വായുവില്‍ നിന്നുള്ള അണുക്കളെ ആകര്‍ഷിക്കും. വഴിയോരക്കടകള്‍ നോക്കിയാല്‍ പലയിടത്തും ഭക്ഷണം തുറന്നുവച്ചിരിക്കുന്നതാണ് നമ്മള്‍ കാണുന്നത്. അതുകൊണ്ടാണ് അറിവുള്ളവര്‍ ഇത്തരം കടകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്.
2. ലുക്കുമില്ല രുചിയുമില്ല
ചാട്ട് കടയില്‍ നിന്ന് വാങ്ങിയ ഭക്ഷണം തണുത്തിരിക്കുന്നുണ്ടെങ്കില്‍ അതിനും കാരണം കാലാവസ്ഥ തന്നെയാണ്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായിരിക്കും എന്നതുതന്നെയാണ് കാരണം. തയ്യാറാക്കി വയ്ക്കുന്ന ഭക്ഷണം ഉടന്‍ തണുത്തുപോകാന്‍ കാലവസ്ഥ ഒരു പ്രധാന കാരണമാണ്. ഇത് ഭക്ഷണത്തിന്റെ ലുക്കിനെ മാത്രമല്ല രുചിയേയും ബാധിക്കും. ആര്‍ക്കാണ് തണുത്തിരിക്കുന്ന സമൂസയും പാനിപൂരിയുമൊക്കെ കഴിക്കാന്‍ ഇഷ്ടം!.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
