പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ്

സാധാരണ പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കര അധികം പ്രോസസിങ്ങിന് വിധേയമാകുന്നില്ല.
Jaggery
Jaggery Meta AI Image
Updated on
1 min read

ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതോടെ പലതരത്തിലുള്ള അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശൈത്യകാലത്ത് ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ചെറിയൊരു മാറ്റം വരുത്താം. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉള്‍പ്പെടുത്താം.

ശൈത്യകാലത്ത് ശര്‍ക്കര

സാധാരണ പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കര അധികം പ്രോസസിങ്ങിന് വിധേയമാകുന്നില്ല. അതുകൊണ്ട് തന്നെ ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ നഷ്ടമാകുന്നുമില്ല. ഇതില്‍ പ്രകൃതിദത്ത ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് ദഹനം മെച്ചപ്പെടുത്താനും അണുബാധയെ ചെറുക്കാനും സഹായിക്കും.

പഞ്ചസാരയില്‍ വെറും കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ഇത് ഉടനടി ഊര്‍ജ്ജം നല്‍കുമെങ്കിലും അത് നിലനിര്‍ത്തില്ല. മാത്രമല്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കാനും ദഹനം കുറയ്ക്കാനും കാരണമാകുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് സാധിക്കുകയുമില്ല.

ശര്‍ക്കരയുടെ ആരോഗ്യ ഗുണങ്ങള്‍

  • ശര്‍ക്കരയില്‍ അടങ്ങിയ ഇരുമ്പും മഗ്നീഷ്യവും ഊര്‍ജ്ജ നില സ്ഥിരപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.

  • ശര്‍ക്കര ശരീരത്തിന് ചൂടുനല്‍കാന്‍ സഹായിക്കുന്നതാണ്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും.

  • ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

  • ശര്‍ക്കരയില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധയോട് പൊരുതാനും സഹായിക്കുന്നു.

Jaggery
ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉരുളുമോ? ഉരുളക്കിഴങ്ങലും ചില മിത്തുകളും

പഞ്ചസാരയ്ക്ക് ബദലായി ഉപയോഗിക്കാമെങ്കിലും ശര്‍ക്കര ഉപയോഗത്തിലും മിതത്വം പ്രധാനമാണ്.

ഡയറ്റില്‍ ശര്‍ക്കര ആരോഗ്യകരമായി ചേര്‍ക്കേണ്ടതെങ്ങനെ

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, നട്സ്, വിത്തുകള്‍ എന്നിവയ്ക്കൊപ്പം ശര്‍ക്കര ചേര്‍ക്കാം. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

Jaggery
ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം

നിങ്ങളുടെ ഓട്സ് മീലില്‍ ശര്‍ക്കര മിതതായ അളവില്‍ ചേര്‍ക്കാവുന്നതാണ്. ചിയ അല്ലെങ്കില്‍ ഫ്ലാക്സ് വിത്തുകള്‍, ബദാം പോലുള്ളവയ്ക്കൊപ്പം ശര്‍ക്കര ചേര്‍ക്കാവുന്നതാണ്.

Summary

Jaggery vs sugar: why gud must be a winter pick for better immunity and easier digestion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com