വൃക്ക മാറ്റിവച്ചിട്ട് 35 വർഷം, ആരോ​ഗ്യം ഇപ്പോഴും ഡബിൾ സ്ട്രോങ്, ഇത് രണ്ടാം ജന്മമെന്ന് മോഹനൻ

ബയോളജിക്കൽ ജനന തീയതി 1962 ജൂലൈ 12 ആണെങ്കിലും അതുപോലെ തന്നെ തനിക്ക് പ്രധാനപ്പെട്ട മറ്റൊരു തീയതിയാണ് 1990 സെപ്റ്റംബർ 18.
k mohanan
Kidney TransplantationFacebook
Updated on
2 min read

ത് തന്റെ രണ്ടാം ജന്മമാണ്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ ഗസ്റ്റ് ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഉള്ളില്‍ നന്ദി പറയാനുള്ളവരുടെ ഒരു നീണ്ട പട്ടികയുണ്ടായിരുന്നുവെന്ന് കൂത്താട്ടുകുളം സ്വദേശിയും കൃഷിവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായി കെ മോഹനന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബയോളജിക്കൽ ജനന തീയതി 1962 ജൂലൈ 12 ആണെങ്കിലും അതുപോലെ തന്നെ തനിക്ക് പ്രധാനപ്പെട്ട മറ്റൊരു തീയതിയാണ് 1990 സെപ്റ്റംബർ 18. അന്നാണ് തനിക്ക് രണ്ടാം തവണ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതും വിജയമായതും. കോഴിക്കോട്‌ രാമനാട്ടുകര കൃഷി ഭവനിൽ ജോലിചെയ്‌തു വരുന്ന സമത്തായിരുന്നു, ചെന്നൈയിലെ ഗസ്റ്റ് ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. തമിഴ്നാട് സ്വദേശിയായിരുന്നു ഡോണറെന്നും അദ്ദേഹം പറയുന്നു.

'മറ്റൊരു സെപ്റ്റംബർ - 18:-

എന്റെ Biological Birthday 1962 July - 12. അതുപോലെ പ്രധാനപെട്ട ഒരു ദിനം 1990- September 18 ആകുന്നത് ഞാൻ രണ്ടാം തവണ ചെന്നൈയിൽ അന്നത്തെ Guest Hospital ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിനം - അതിന്റെ ആനുഗ്രഹത്താൽ / വിജയത്താൽ മാത്രം ഇതെഴുതാൻ ഇപ്പോൾ ഭാഗ്യം ലഭിച്ച ആൾ.

ഇതിനായി വളരെയധികം കഷ്ടപാടുകൾ സഹിച്ച് കൂടെ നിന്നവർ ബന്ധുമിത്രാദികൾ മാത്രമല്ല ഞാനൊരിക്കലും കാണുകയോബന്ധപ്പെടുകയോ ചെയ്യാത്ത അനേകരും ഉണ്ട്. എന്നെ ചികിത്സിച്ച, പരിചരിച്ച വിവിധ ആതുരാലയങ്ങളിലെ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരും, അനുബന്ധ ജോലിക്കാരുമുണ്ട്. തങ്ങളുടെ ഓർമ്മകളിൽ എനിയ്ക്കായി പ്രാർത്ഥിക്കുകയും ചേർത്തു നിർത്തിയവരുമുണ്ട്. പറയാൻ വിട്ടുപോയ വിഭാഗങ്ങൾ വേറെയുമുണ്ടാകാം.

അവരെയെല്ലാം 35 വർഷം തികയുന്ന ഈ ദിനത്തിൽ ഹൃദയത്തോടു ചേർത്തു നിർത്തി നന്ദിയോടെ സ്മരിക്കുന്നു, ഒരു രണ്ടാം ജന്മം തന്നതിന്, കൂടെ ഉണ്ടായതിന്, തുടരുന്നതിന് ഒന്നുകൂടി ഈ ദിനത്തിൽ പങ്കുവയ്ക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ കഴിയുന്നില്ല.

അടുത്ത ദിനങ്ങളിൽ രണ്ടു കുട്ടികൾ കൊട്ടാരക്കരയിലെ ഐസക് ജോർജ്, നെടുമ്പാശ്ശേരിയിലെ ബിൽജിത്ത് എന്നിവർ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഏറെ ദു:ഖകരമായ വാർത്ത കേരളമാകെ അല്ല ലോകമാകെ അറിഞ്ഞതും വളരെയധികം ചർച്ചകൾക്ക് വിധേയമായതുമാണ്.

k mohanan
കറിവേപ്പില കരിഞ്ഞു പോകില്ല, മാസങ്ങളോളം സൂക്ഷിക്കാന്‍ ഇതാ നാല് സ്മാര്‍ട്ട് ടെക്നിക്കുകള്‍

കടുത്ത ദു:ഖത്തിനിടയിലും ആ രണ്ടു കുട്ടികളുടേയും വീട്ടുകാരെടുത്ത അസാധാരണമെന്നു (അപൂർവ്വമെന്നു ) വിശേഷിപ്പിക്കാവുന്ന തീരുമാനത്തിലൂടെ അവയവദാതാക്കൾക്കായി കാത്തിരുന്ന 12 ഓളം രോഗികൾക്ക് ആശ്വാസം ലഭ്യമാകാനിടയായി.ഇതിനു നിമിത്തമായതിലൂടെ മറ്റൊരു വലിയ മാറ്റം സമൂഹത്തിലാകെ ഉണ്ടാക്കാനും കഴിഞ്ഞു എന്നതും ജീവിച്ചിരുന്നപ്പേൾ ചെയ്ത സേവനങ്ങൾക്കപ്പുറം മരണാനന്തരം ആ കുട്ടികൾക്ക് ചെയ്യാനായി എന്നതാണ്.

k mohanan
ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റുകൾ ഒതുക്കി വെയ്റ്റര്‍മാരെ സഹായിക്കുന്ന ശീലമുണ്ടോ? മനഃശാസ്ത്രജ്ഞർക്ക് ചിലത് പറയാനുണ്ട്

അടുത്ത ദിനങ്ങളിൽ അവയവദാന സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 500-ൽ അധികമായി എന്നത് വലിയ ഒരു മാറ്റം തന്നെയാണ്.സമൂഹം ആ രണ്ടു കുടുംബങ്ങൾക്കായി നൽകിയ ആദരവായി കാണാവുന്ന സമീപനം.

ഉണർന്നു പ്രവർത്തിച്ച സർക്കാരും - അവയവ മാറ്റ ശസ്ത്രക്രിയകൾക്ക്‌ വിശ്രമമില്ലാതെ നേതൃത്വം നൽകിയ ഡോക്ടർമാരും, സൗകര്യങ്ങളാരുക്കിയ നിയമപാലകരും, ലോജിസ്റ്റിക്സ് ഒരുക്കിയവരെല്ലാം ഒറ്റക്കെട്ടായി നിന്നാണ് വലിയൊരു മഹാദൗത്യം സഫലമാക്കിയത്. ഈ ദിനം ഇവർക്കെല്ലാമായി സമർപ്പിക്കുന്നു.'

Summary

K Mohanan's good health; 35 years after kidney transplantation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com