'കള്ളക്കർക്കടകം' ഇങ്ങ് എത്തി; ആരോ​ഗ്യ സംരക്ഷണത്തിന് ഞവരക്കഞ്ഞി, തയ്യാറാക്കുന്ന വിധം

കേരളത്തിൽ മഴ ധാരളമായി ലഭിക്കുന്ന കർക്കടക മാസത്തിലാണ് 'വർഷ ഋതു ചര്യ' നോക്കുന്നത്
njavara rice
ആരോ​ഗ്യ സംരക്ഷണത്തിന് ഞവരക്കഞ്ഞി
Updated on
2 min read

രോ ഋതുക്കളും മാറി വരുന്നതനുസരിച്ച് ജീവിത ശൈലിയിൽ മാറ്റമുണ്ടാകണമെന്ന് ആയുർവേദത്തിൽ പരാമര്‍ശമുണ്ട്. 'ഋതു ചര്യ' എന്നാണ് ഇതിനെ പറയുന്നത്. മഴയും തണുപ്പും ചൂടും വരൾച്ച കാലങ്ങളും മാറി മാറി വരുന്നതനുസരിച്ച് ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ഓരോ കാലത്തിന് അനുസരിച്ചും ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. കേരളത്തിൽ മഴ ധാരളമായി ലഭിക്കുന്ന കർക്കടക മാസത്തിലാണ് 'വർഷ ഋതു ചര്യ' നോക്കുന്നത്.

അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ 'കള്ളക്കർക്കടകം' എന്ന ചൊല്ലു തന്നെ നിലവിലുണ്ട്. ഈ സമയം ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമായതിനാൽ മഴക്കാല രോ​ഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പണ്ടു കാലം മുതല്‍ തന്നെ കര്‍ക്കടകക്കാലത്ത് ആയുർവേദ പ്രകാരമുള്ള പല രീതിയിലും മലയാളികൾ മരുന്നുകള്‍ സേവിയ്ക്കാറുണ്ട്. കര്‍ക്കട മാസത്തില്‍ ആയുര്‍വേദത്തിലെ പ്രധാന ചികിത്സാവിധികളില്‍ ഒന്നാണ് ഞവരക്കഞ്ഞി.

ഔഷധ ​ഗുണങ്ങൾ ഏറെയുള്ള ഞവര അരി ഉപയോ​ഗിച്ചാണ് ഞവരക്കഞ്ഞി ഉണ്ടാക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഈ അരി ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്. ഇതിനൊപ്പം ഉലുവ, ജീരകം, ആശാളി എന്നിവയും ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. ഇത് രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനാരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഔഷധമായും ആഹാരമായും ഉപയോഗിക്കാവുന്നതാണ് ഞവരക്കഞ്ഞി.

ഞവരക്കഞ്ഞിയുടെ ഗുണങ്ങള്‍

​ഗർഭകാലത്ത് ഞവരക്കഞ്ഞി കുടിക്കുന്നത് കുഞ്ഞിന് തൂക്കം കൂടാൻ സഹായിക്കും. സര്‍ജറി പോലുള്ള അവസ്ഥകളില്‍ ഇത് കഴിക്കുന്നത് മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നു. മുലപ്പാല്‍ ഉല്‍പാദനത്തിന് ഞവരയരിക്കഞ്ഞി നല്‍കാറുണ്ട്. ഇത് തേങ്ങാപ്പാലില്‍ വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്. കൂടാതെ പുരുഷ ബീജാരോഗ്യത്തിന് ഇതേറെ നല്ലതാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞവരക്കഞ്ഞി എങ്ങനെ തയ്യാറാക്കാം

ഞവര അരി, ചെറുപയർ, ഉലുവ, ജീരകം ഇതെല്ലാം കൂടി വെള്ളത്തിൽ ഇരുപത് മിനിറ്റ് കുതിർത്തു വയ്ക്കുക. അതിനോടൊപ്പം തന്നെ ആശാളിയും അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്‌ക്കുക. അതിന് ശേഷം ഒരു കുക്കറിൽ ഇതെല്ലാം കൂടി ഇട്ട് നാല് കപ്പ് വെള്ളവും ചേർത്ത് വേവിക്കണം. ഇതിന് ശേഷം കഞ്ഞിക്കുള്ള അരപ്പ് തയ്യാറാക്കുക. തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും അര ടീസ്‌പൂൺ ജീരകവും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

njavara rice
ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍ വൃത്തിയാക്കാന്‍ ഇതാ ഒരു എളുപ്പവഴി; വീട്ടില്‍ തന്നെ ചെയ്യാം ഈസിയായി, വിഡിയോ

ഈ കൂട്ട് കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം. കഞ്ഞി കുറുകിയാണ് ഇരിക്കുന്നെതെങ്കിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കാം. അതിന് ശേഷം കഞ്ഞിയിലേക്ക് തേങ്ങാ പാൽ കൂടി ചേർത്ത് ഇളക്കുക. കഞ്ഞി അടുപ്പിൽ നിന്ന്‌ മാറ്റുന്നതിന് മുൻപ് അയമോദകവും കുരുമുളക് പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം നെയ്യ് കൂടി ചേർത്ത് കൊടുത്തതിന് ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com