image of panikoorkka plant
PanikoorkkaFacebook

ജലദോഷത്തിന് ആവി പിടിക്കാൻ മാത്രമല്ല, പനിക്കൂർക്ക കൊണ്ട് ഇങ്ങനൊരു ഐറ്റം ഉണ്ടാക്കിയിട്ടുണ്ടോ?

പനിക്കൂർക്ക വെച്ച് കർണാടക സ്റ്റൈലിൽ ഒരു ബജി ഉണ്ടാക്കാം.
Published on

വീടുകളിലും അത്യാവശ്യമായി വേണ്ട ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക. ജലദോഷം, പനി, തൊണ്ട വേദന പോലുള്ള ലക്ഷണങ്ങളെ പമ്പ കടത്താൻ പനിക്കൂർക്കയിട്ടു തിളപ്പിച്ച വെള്ളത്തിൽ ഒരു ആവി പിടിച്ചാൽ മതി. ഇതിനപ്പുറം പനിക്കൂർക്ക ഭക്ഷ്യയോ​ഗവുമാണ്. കർണാടകയിൽ ദൊഡ്ഡു പത്രേ എന്നാണ് നമ്മുടെ പനിക്കൂർക്കയെ വിളിക്കുന്നത്.

ഇല വിഭവങ്ങള്‍ ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ള കാര്‍ണാടകയിലുള്ള ആളുകള്‍ പനിക്കൂര്‍ക്കയെയും രുചികരമായ വിഭവമാക്കാറുണ്ട്. പനിക്കൂർക്ക വെച്ച് കർണാടക സ്റ്റൈലിൽ ഒരു ബജി ഉണ്ടാക്കാം.

image of panikoorkka plant
നിമിഷ നേരം കൊണ്ട് കൂർക്ക വൃത്തിയാക്കിയെടുക്കാം, സിംപിൾ ടെക്നിക്

ചേരുവകൾ

  • പനിക്കൂര്‍ക്കയില- ആവശ്യത്തിന്

  • കടലമാവ് -1/4 കപ്പ്

  • അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍

  • ഇഞ്ചി, വെളുത്തുള്ളി -ചതച്ചത്

  • ജീരകപ്പൊടി -ഒരു നുള്ള്

  • കായം -ഒരു നുള്ള്

  • ഉപ്പ് -ആവശ്യത്തിന്

  • വെള്ളം -ആവശ്യത്തിന്

  • മുളകുപൊടി -ഒരു ടീസ്പൂണ്‍

  • വെളിച്ചെണ്ണ -ആവശ്യത്തിന്

image of panikoorkka plant
അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

തയ്യാറാക്കുന്ന രീതി

കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ഒരു നുള്ള് ജീരകപ്പൊടി, കായം, ഒരു ടീ സ്പൂണ്‍ മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം.

കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്ക ഇല മാറ്റിവെച്ചിരിക്കുന്ന മാവില്‍ മുക്കി, ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. രുചികരമായി പനിക്കൂര്‍ക്ക ബജി തയ്യാര്‍.

Summary

Karnataka Special Panikoorkka Baji, Recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com