കുടുംബവിശേഷം പറഞ്ഞു കൊണ്ടുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റ്, ഹൈലൈറ്റ് ആയത് മുടി; കത്രീന കൈഫിന്റെ നീണ്ട മുടിയിഴകളുടെ രഹസ്യം

രണ്ട് വർഷം മുൻപ് ദി വീക്കിന് നൽകിയൊരു അഭിമുഖത്തിൽ താരം തന്റെ കേശസംരക്ഷണ ദിനചര്യയെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
KATRINA KAIF
Katrina Kaif, Vickey KaushalInstagram
Updated on
1 min read

ബോളിവുഡിൻ്റെ സ്റ്റൈൽ ഐക്കൺ എന്നാണ് കത്രീന കൈഫിനെ അറിയപ്പെട്ടിരുന്നത്. സദാ പുഞ്ചിരിനിറഞ്ഞ ക്യൂട്ട് ഫേസും കിടിലൻ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള താരം പക്ഷെ വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കുടുംബത്തോടൊപ്പമുള്ള മെയ് മാസത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റിൽ താരത്തിന്റെ മുടിയിഴകളാണ് ഹൈലൈറ്റ് ആയത്. കട്ടിയും തിളക്കവുമുള്ള നീണ്ട മുടിയിഴകളോടെ പ്രകൃതി ആസ്വദിക്കുന്ന കത്രീന. പോസ്റ്റിന് താഴെ താരത്തിന്റെ മുടിയുടെ ആരോ​ഗ്യത്തിന്റെ രഹസ്യമാണ് ചർച്ച.

രണ്ട് വർഷം മുൻപ് ദി വീക്കിന് നൽകിയൊരു അഭിമുഖത്തിൽ താരം തന്റെ കേശസംരക്ഷണ ദിനചര്യയെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തന്റെ തിളക്കമുള്ള മുടിയിഴകളുടെ രഹസ്യം അമ്മായിയമ്മയുടെ അടക്കളയിൽ നിന്നാണ്, ഭർത്താവ് വിക്കി കൗശലിന്റെ അമ്മ വീട്ടിൽ പ്രത്യേകം തയ്യാറാക്കുന്ന കാച്ചിയ എണ്ണയാണ് ആ രഹസ്യക്കൂട്ട്.

KATRINA KAIF
മഴ നനഞ്ഞാൽ മുടി കൊഴിയുമോ? ഇതാവാം കാരണം, മഴക്കാലത്തെ ഹെയർ കെയർ റുട്ടീൻ

ഉള്ളി, നെല്ലിക്ക, അവോക്കാഡോ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളാണ് എണ്ണ കാച്ചാനെടുക്കുന്നത്. ഇത് ഇരുമ്പ് ചട്ടിൽ മണിക്കൂറുകളോളം സാവധാനത്തിൽ വേവിച്ചെടുക്കുന്നു. താൻ ഇതുവരെ ഉപയോ​ഗിച്ചതിൽ ഏറ്റവും മികച്ചതായി തോന്നിയ ഹെയർ കെയർ പ്രൊഡക്ട് ആണിതെന്നും കത്രീന പറഞ്ഞു. പ്രകൃതിദത്ത ചേരുവകൾ കൊണ്ട് തയ്യാറാക്കുന്ന ഇത്തരം വീട്ടുചികിത്സകൾ വളരെ ഫലപ്രദമാണെന്നും കത്രീന കൂട്ടിചേർത്തു.

KATRINA KAIF
'ഏഴ് വർഷം വീട്ടിൽ ഒരു മുറിക്കുള്ളിൽ സ്വയം അടച്ചിരുന്നു, മരണഭയം കാരണം കുളിക്കുമ്പോൾ പോലും വാതിൽ തുറന്നിടുമായിരുന്നു'-ഹണി സിങ്

പതിവായി എണ്ണ പുരട്ടുന്നതിന് പുറമെ ലളിതമായ സൗന്ദര്യസംരക്ഷണമാണ് കത്രീന ഇഷ്ടപ്പെടുന്നത്. കഠിനമായ മേക്കപ്പ് ഒഴിവാക്കി, സെൻസിറ്റീവ് ചർമത്തിന് ഡെർമറ്റോളജിസ്റ്റ് അംഗീകരിച്ച ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളാണ് ഉപയോ​ഗിക്കാറെന്നും കത്രീന പറയുന്നു.

Summary

Katrina Kaif's impossibly long and thick hair; Here's her hair care secret

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com