മറുകുകളെ നിസ്സാരമാക്കരുത്; എന്താണ് കെവിൻ ജൊനാസിനെ ബാധിച്ച കാർസിനോമ?

എപ്പിത്തീലിയൻ കോശങ്ങളിൽ വളരുന്ന ഒരു തരം കാൻസർ ആണ് കാർസിനോമ
Kevin Jonas
കെവിൻ ജൊനാസ്ഇന്‍സ്റ്റഗ്രാം
Updated on
2 min read

ജൊനാസ് ബ്രദേഴ്സിലെ ഒന്നാമൻ കെവിൻ കഴിഞ്ഞ ദിവസമാണ് തനിക്ക് സ്കിൻ കാൻസർ സ്ഥിരീകരിച്ചുവെന്ന വിവരം സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. നെറ്റിയിൽ ഒരു വശത്ത് വളർന്നു വന്ന ബേസൽ-സെൽ കാർസിനോമ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. നെറ്റിയിൽ മറുകു രൂപത്തിൽ വളർന്ന കോശങ്ങളാണ് കാൻസർ ആയി മാറിയത്.

എന്താണ് കാർസിനോമ?

എപ്പിത്തീലിയൻ കോശങ്ങളിൽ വളരുന്ന ഒരു തരം കാൻസർ ആണ് കാർസിനോമ. സ്‌കിൻ കാൻസറിൻ്റെ പ്രാരംഭ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകാമെങ്കിലും ശ്രദ്ധിക്കേണ്ട പൊതുവായ സൂചനകളുണ്ട്. പുതിയ ചർമ്മ വളർച്ചകൾ, സ്ഥിരമായ വ്രണങ്ങൾ, നിലവിലുള്ള മറുകുകളിലെ മാറ്റങ്ങൾ എന്നിവ സൂക്ഷിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ശരീരത്തിൽ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് സ്കിൻ കാൻസർ ലക്ഷണമാകാം. കൂടാതെ പുതിയതായി വളരുന്ന മറുകുകൾക്ക് ആറ് മില്ലീമീറ്ററിൽ കൂടുതൽ വ്യാസമുണ്ടാകുന്നതും ആശങ്കാജനകമാണെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

സ്കിൻ കാൻസറിന്റെ ലക്ഷണങ്ങൾ

  • ശരീരത്തിൽ പുതിയ ചർമ്മ വളർച്ചകൾ, പുതിയ മറുകുകൾ, മറുകുകൾ വളരുന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

  • ശരീരത്തിൽ നിലവിലുള്ള മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് കാൻസർ ലക്ഷണമാകാം.

  • ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം. ചർമം പരുക്കനാവുക, മൊരിയോ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്കിൻ കാൻസറിന്റെ ലക്ഷണമാവാം. സ്കിൻ കാൻസർ ഫൗണ്ടേഷൻ പറയുന്നത് ഈ മാറ്റങ്ങൾ രണ്ടിനം സ്കിൻ കാൻസറുകളായ ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്.

  • മറുകുകളുടെ അരികിലും ചർമത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കിൽ ചർമ്മത്തിൽ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചർമ്മത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി അഭിപ്രായപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • ആഴ്ചകൾ കഴിഞ്ഞാലും മുറിവുകൾ ഉണങ്ങാത്ത അവസ്ഥയുണ്ടായാൽ ശ്രദ്ധിക്കണം. മുറിവുകൾ ഉണങ്ങാതെ അവയിൽ നിന്ന് രക്തം വരുകയോ മുറിവുകൾ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസൽ സെൽ കാർസിനോമയുടേയോ സ്ക്വാമസ് സെൽ കാർസിനോമയുടെയോ ലക്ഷണമാവാം. ഇത്തരത്തിലെ ചർമ്മാർബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും.

  • ശരീരത്തിലെ മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോൾ അർബുദമാകാം. മുറിവുകളിൽ ചൊറിച്ചിലും വേദനയും ഉണ്ടാകാം.

Kevin Jonas
മറുകു വളരുന്നതും മുറിവുണങ്ങാത്തതും സൂചനയാണ്; കണ്ടില്ലെന്ന് നടിക്കരുത്, സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

സ്കിൻ കാൻസർ വരാതെ നോക്കാം

  • സൂര്യ സംരക്ഷണം: എസ്പിഎഫ് 30 അല്ലെങ്കിൽ അതിന് മുകളിലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുന്നതും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുന്നതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് തടയാൻ സഹായിക്കും. സ്കിൻ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന അൾട്രാവയലറ്റ് വികിരണം പുറപ്പെടുവിക്കുന്നതിനാൽ ചർമ്മത്തിൽ ടാനിങ്ങിൽ നിന്നും സംരക്ഷിക്കണം.

  • ത്വക്ക് പരിശോധന പതിവാക്കുക: ശരീരത്തിലുണ്ടാകുന്ന മറുകുകളും മുറിവുകളും സ്വയം പരിശോധന നടത്തണം. കൂടാതെ ഒരു ഡെർമറ്റോളജിസ്റ്റുമായി വാർഷിക സ്കിൻ ചെക്കുകൾ ഷെഡ്യൂൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.

  • ആരോഗ്യകരമായ ജീവിതശൈലി: ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണക്രമം നിലനിർത്തേണ്ടത് പ്രധാനമാണ്. നാം ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പുകയില ഉപയോഗം ഒഴിവാക്കുകയും വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com