

ആരാധകരെ പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു നടി ഖുഷ്ബുവിന്റെയും മക്കളുടെയും ബോഡി ട്രാൻസ്ഫോർമേഷൻ. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച കുടുംബചിത്രത്തിന് താഴെ ഇതിന്റെ രഹസ്യം ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഉണ്ടായിരുന്നത്. അമ്മയും മക്കളും ഇതെങ്ങനെ ഇത്രയും മെലിഞ്ഞുവെന്നാണ് ആരാധകരുടെ സംശയം. പണ്ടത്തെ ചിത്രങ്ങളും ഇപ്പോഴത്തെ ലുക്കും ചേർത്താണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നത്.
തടി കുറച്ച ശേഷം നടി ഖുഷ്ബു പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 54-ാം വയസിലും ചിട്ടയായ ജീവിതശൈലിയിലൂടെയാണ് ഇത്ര വലിയൊരു ട്രാൻഫോർമേഷൻ സാധിച്ചതെന്ന് ഖുഷ്ബു പറയുന്നു. യോഗയും അച്ചടക്കമുള്ള ഭക്ഷണക്രമവും വ്യായാമവും പിന്തുടർന്നതിലൂടെ 20 കിലോയാണ് താരം കുറച്ചത്.
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി അശാസ്ത്രീയമായ ഡയറ്റും രീതികളും പിന്തുടരുന്നത് ആരോഗ്യത്തെ വഷളാക്കും. പട്ടിണി കിടന്നാൽ പെട്ടെന്ന് ശരീരഭാരം കുറയുമെന്ന തെറ്റിദ്ധാരണ ഇന്നും ആളുകൾക്ക് ഉണ്ട്. എന്നാൽ ഇത് ആരോഗ്യം കൂടുതൽ ക്ഷയിക്കാനും രോഗിയാകാനും കാരണമാകും. ഭക്ഷണം ഒഴിവാക്കുന്നത് പോഷകാഹാരക്കുറവിലേക്ക് നയിക്കാം.
ശരീരഭാരം കുറയ്ക്കാൻ സമീകൃതാഹാരം തെരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. വ്യായാമം എങ്ങനെ വേണമെങ്കിലും ആകാം. യോഗ, ഡാൻസ്, സൂംബ, തുടങ്ങിയവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാൽ കാർഡിയോ മാത്രമാണ് ശരീരഭാരം കുറയാൻ സഹായിക്കുകയെന്നത് തെറ്റാണ്.
വെയിറ്റ് ട്രെയിനിങ്ങിനും വലിയ പ്രാധാന്യമുണ്ട്. 30 വയസ്സ് കഴിഞ്ഞവർ പേശികൾക്ക് നാശം സംഭവിക്കാതിരിക്കാനും കരുത്ത് ഉണ്ടാകാനും നിർബന്ധമായും വെയിറ്റ് ട്രെയിനിങ് ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. ഏത് പ്രായത്തിലും മനസു വെച്ചാൽ ശരീരഭാരം നിയന്ത്രിക്കാമെന്നതിന് പ്രചോദനമാണ് ഖുഷ്ബു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates