കുഞ്ഞുങ്ങളുടെ മുഖത്ത് ചുംബിക്കരുത്, വത്സല്യം വിനയാകാം, ​ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ​ഗവേഷകർ

കുഞ്ഞുങ്ങളുടെ മുഖത്തും ചുണ്ടുകളിലും ചുംബിക്കുന്നത് അപകടമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
mother kissing baby
mother kissing babyPinterest
Updated on
1 min read

കുഞ്ഞുങ്ങളുടെ കൊഞ്ചിക്കുന്നതിനിടെ അവരുടെ കവിളിലും നെറ്റിയിലുമൊക്കെ നമ്മൾ ചുംബിക്കാറുണ്ട്. എന്നാൽ വത്സല്യത്തോടെ നമ്മൾ കൊടുക്കുന്ന മുത്തങ്ങൾ അവരുടെ ആരോ​ഗ്യത്തെ അപകടത്തിലാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞിന്റെ മാതാപിതാക്കളോ അടുത്തിടപഴകുന്നവരോ നൽകുന്ന ചുംബനങ്ങൾ കുഞ്ഞുമായുള്ള ബോണ്ടിങ് കൂട്ടും. ഇത് കുഞ്ഞിന് വൈകാരിക സ്ഥിരത നൽകാൻ സഹായിക്കും.

എന്നാൽ കുഞ്ഞുങ്ങളുടെ മുഖത്തും ചുണ്ടുകളിലും ചുംബിക്കുന്നത് അപകടമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജനിച്ച് ആദ്യ മൂന്ന് മാസം വരെ കുഞ്ഞുങ്ങളുടെ രോ​ഗപ്രതിരോധ ശേഷി വളരെ ദുർബലമാണ്. ഇത് വികസിക്കാൻ സമയമെടുക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് അവരുടെ ജീവന് പോലും ആപത്താണെന്ന് ലെസ്റ്റർ സർവകലാശാല ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

mother kissing baby
മുലയൂട്ടാൻ മടിയും പേടിയും വേണ്ട; അറിഞ്ഞിരിക്കാം പൊസിഷനുകൾ

ആതിഥേയൻ്റെ കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ രോഗകാരികൾ - നവജാതശിശുക്കളില്‍ അത്തരം അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയിലേക്ക് നയിക്കാം. മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ഹാനികരമല്ലാത്ത ഇ കോളി സ്‌ട്രെയിനുകൾ പോലും ശിശുക്കളിൽ സെപ്‌സിസിനും ന്യുമോണിയയ്ക്കും കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു.

mother kissing baby
ഇപ്പോഴും കുഞ്ഞുങ്ങൾക്ക് കൺമഷി എഴുതാറുണ്ടോ? അപകടം മനസിലാക്കാതെ പോകരുത്

നവജാതശിശുക്കളെ പരിപാലിക്കുമ്പോൾ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞുങ്ങളെ സ്പർശിക്കുന്നതിന് മുൻപ് കൈകളുടെ ശുചിത്വം ഉറപ്പാക്കണം. കുഞ്ഞുങ്ങളുടെ കവിളിലും നെറ്റിയിലും ചുണ്ടിലും ചുംബിക്കുന്നതിന് പകരം കുഞ്ഞുങ്ങളുടെ കാലിലോ തലയുടെ പിന്നിലോ ചുംബിക്കാം. അണുബാധയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് ഒരു മാസത്തിൽ താഴെ മാത്രം പ്രായമായ കുട്ടിയാണെങ്കിൽ. അല്ലെങ്കിൽ കുട്ടിയെ സന്ദർശിക്കുന്ന വേളയിൽ മാസ്ക് വെക്കാനും നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കുക.

Summary

Kissing babies, may cause infections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com