പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്ന ശീലവും ഒഴിവാക്കണം.
Packet Milk, kitchen hacks
Packet Milk, kitchen hacksMeta AI Image
Updated on
1 min read

രു വീടിന്റെ ഹൃദയഭാ​ഗമാണ് അടുക്കള. ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണം തയ്യാറാക്കുന്നത് ഇവിടെയാണ്. രോഗങ്ങളെ അകറ്റി നിര്‍ത്താൻ അടുക്കള വൃത്തിയായും ആരോഗ്യത്തോടെയും സംരക്ഷിക്കേണ്ടത് പ്രധാനമാണ്.

പാകം ചെയ്ത ഭക്ഷണം തുറന്നു വയ്ക്കരുത്. പലരും ചെയ്യുന്ന അബദ്ധമാണിത്. ഭക്ഷണം ഉണ്ടാക്കിയിട്ട് മൂടിവയ്ക്കാതെ സൂക്ഷിക്കും. ഇത് പലതരത്തിലുള്ള പ്രാണികൾ കയറാനോ അണുബാധ ഉണ്ടാകാനോ കാരണമാകും. കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്ന ശീലവും ഒഴിവാക്കണം. കത്തിയും സ്പൂണുകളും ഉപയോ​ഗിച്ച ശേഷം ചൂടുവെള്ളത്തിൽ കഴുകി മാറ്റിവയ്ക്കണം.

ഭക്ഷണസാധനങ്ങൾ ചൂടോടെ വിളമ്പാനും സൂക്ഷിച്ചു വയ്ക്കാനും ​ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കരുത്. കൂടാതെ ഭക്ഷണം ഉണ്ടാക്കിക്കഴി‍ഞ്ഞാൽ കിച്ചൻ കൗണ്ടറും സ്റ്റൗവും വെള്ളവും ഡിറ്റർജന്റും ഉപയോ​ഗിച്ച് വൃത്തിയാക്കാനും മറക്കരുത്. ഇത് അടുക്കളയെ കാഴ്ചയിൽ വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, അണുബാധ തടയാനും സഹായിക്കും.

അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • കിച്ചൺ ടവ്വൽ ദിവസവും കഴുകി ഉണക്കി ഉപയോ​ഗിക്കണം. നനഞ്ഞ് മുഷിഞ്ഞവ ഉപയോ​ഗിക്കുന്നത് ഒഴിവാക്കാം.

  • സിങ്ക് വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന സ്പോഞ്ച് ചൂടുവെള്ളത്തിൽ കഴുകണം.

  • പാത്രം കഴുകുന്ന സ്ക്രബർ അല്ലെങ്കിൽ സ്പോഞ്ച് ഉപയോ​ഗിച്ച് സിങ്ക് കഴുകരുത്.

  • പാത്രം കഴുകാൻ ഉപയോ​ഗിക്കുന്ന സ്പോഞ്ച് എല്ലാ മാസവും മാറ്റണം.

പാലും പച്ചക്കറികളും

  • പാക്കറ്റ് പാൽ അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്. മറ്റൊരു പാത്രത്തിൽ ഒഴിച്ചോ പാക്കറ്റ് നന്നായി കഴുകിയോ ഫ്രിഡ്ജിൽ വയ്ക്കാം.

  • പച്ചക്കറികൾ ഉപയോ​ഗിക്കുന്നതിന് മുൻപ് ബേക്കിങ് സോഡ/വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ നന്നായി കഴുകണം. പച്ചക്കറി വൃത്തിയാക്കിയശേഷം ചെറിയ ബോക്‌സുകളായിവേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.

  • വാങ്ങിയ അതേ കവറിൽ പച്ചക്കറികൾ സൂക്ഷിക്കരുത്.

  • അരിഞ്ഞ പച്ചക്കറികള്‍ രണ്ടു മണിക്കൂറിനകം തന്നെ പാചകം ചെയ്യണം.

Packet Milk, kitchen hacks
മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

ഫ്രിഡ്ജിന്‍റെ പരിപാലനം

  • ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള അളവില്‍ മാത്രം ഭക്ഷണം പാചകം ചെയ്യാനെടുക്കാം. ചൂടാക്കി ഉപയോഗിച്ചശേഷം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്.

  • ഭക്ഷണം സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിലെ തണുപ്പ് 40°F-ല്‍ താഴെയും ഫ്രീസറിലേത് 0°F അല്ലെങ്കില്‍ താഴെയും ആയിരിക്കണം.

  • ഫ്രിജ്ഡ് ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ഫ്രിഡ്ജും അതിന്റെ പുറംഭാഗവും ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം.

Packet Milk, kitchen hacks
തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍
  • ഇറച്ചിയും മീനും കഴുകി വൃത്തിയാക്കി പ്രത്യേക കവറിലിട്ടുവേണം ഫ്രീസറില്‍ സൂക്ഷിക്കാന്‍. ഇവ പച്ചക്കറികളുമായി ഇടകലരുന്നില്ലെന്ന് ഉറപ്പാക്കണം.

  • മീന്‍, ഇറച്ചി മറ്റ് അസംസ്‌കൃത ഭക്ഷണങ്ങള്‍ എന്നിവ സാലഡുകള്‍, ബ്രെഡ്, സാന്‍ഡ്‌വിച്ച് തുടങ്ങിയ റെഡിടു ഈറ്റ് ഭക്ഷണങ്ങളുമായി ഇടകലര്‍ത്തരുത്.

Summary

Kitchen Cleaning Hacks: Things to do for a clean kitcken

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com