എച്ച്ഐവി വൈറസിനെതിരായ വാക്‌സിന്‌ അംഗീകാരം, വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെയ്പ്പ്, അടുത്ത വര്‍ഷം വിപണിയില്‍

വർഷത്തിൽ രണ്ട് ഡോസുകൾ മാത്രം ആവശ്യമുള്ള ആദ്യത്തെയും ഒരേയൊരു എച്ച്ഐവി പ്രതിരോധ മരുന്നായിരിക്കും ഇത്.
blood collected for HIV TEST
Lenacapavir HIV shotപ്രതീകാത്മക ചിത്രം
Updated on
1 min read

ച്ച്ഐവി വൈറസിനെതിരായ പോരാട്ടത്തിൽ പുത്തൻ പ്രതീക്ഷ നൽകി ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്ന്. മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അം​ഗീകാരം നൽകി. അടുത്ത വർഷത്തോടെ മരുന്ന് വിപണിയിൽ എത്തും.

വർഷത്തിൽ രണ്ട് ഡോസുകൾ മാത്രം ആവശ്യമുള്ള എച്ച്ഐവിക്കെതിരായ വാക്സിന്‍ ആണിത്. ചർമത്തിനടിയിൽ കുത്തിവെക്കുന്ന പുതിയ വാക്സിന് ഗുളികകളെക്കാള്‍ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.

blood collected for HIV TEST
അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്!

ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം ഈ മാസം ആദ്യം അംഗീകാരം ലഭിച്ചു.

ലെനകാപാവിറിന് 2022 ൽ കാനഡയിൽ ചികിത്സക്കായുള്ള അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും പൊതു വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള റിവ്യു ചെയ്യുന്നത് ഇതാദ്യമാണ്. എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത് കാരണം കോസ്റ്റ് എഫക്ടീവ് ആയിരിക്കുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ പറഞ്ഞു.

blood collected for HIV TEST
പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

യെസ്റ്റുഗോ എന്ന പേരിലായിരിക്കും മരുന്ന് വിപണിയിൽ വരിക. ഇത് മുതിർന്നവരിലും കൗമാരക്കാരിലും എച്ച്.ഐ.വി പകരാനുള്ള സാധ്യത 99.9 ശതമാനം കുറക്കാമെന്ന് കണ്ടെത്തിയിട്ടിണ്ട്. എച്ച്ഐവി സാധ്യതകള്‍ ഉള്ള രണ്ടായിരത്തോളം സ്ത്രീകളിലും പുരുഷന്മാരിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളിലുമായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണം നടന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിൽ മരുന്നിന്‍റെ വില 28218 ഡോളറാണ്. ഇന്ത്യയിലത് ഏകദേശം 24 ലക്ഷത്തോളം വരും. ശ്രദ്ധേയമായ ഫലമാണെങ്കിൽ പോലും വിലയുയർത്തുന്ന ആശങ്ക വലുതാണ്.

Summary

Lenacapavir HIV shot approval in US

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com