ഒന്നുകിൽ വിശപ്പ് ഇല്ല, അല്ലെങ്കിൽ ആക്രാന്തം; 40കൾ അത്ര നിസാരമല്ല, സ്ത്രീകൾ അറിഞ്ഞിരിക്കണം 

ദിനചര്യയിൽ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പ്രസവവും ആർത്തവവിരാമവും പോലെതന്നെ 40 എന്ന നാഴികകല്ലും സ്ത്രീകൾക്ക് വളരെ സുപ്രധാനമാണ്. പേശി വേദന, അസ്ഥി വേദന, ചർമ്മത്തിന്റെ പിഗ്മെന്റേഷൻ, കടുത്ത ശരീരഭാരം അല്ലെങ്കിൽ വേഗത്തിലുള്ള ഭാരം കുറയൽ തുടങ്ങി പലരും ആർത്തവവിരാമത്തിന് മുമ്പുള്ള ഘട്ടത്തിൽ പലരും നേരിടാറുണ്ട്. ഇതനുപുറമേ പ്രായം കൂടുന്നത് മറ്റു പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ടുതന്നെ ജീവിതശൈലിയിലെ മാറ്റങ്ങളും ആരോഗ്യകരമായ ശീലങ്ങളും വഴി ഭാവിയിലേക്ക് ​ഗുണകരമാകുന്ന ചില കാര്യങ്ങൾ ഈ പ്രായക്കാർ അറിഞ്ഞിരിക്കണം.

ഭക്ഷണം

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് എല്ലാവർക്കും ഒരുപോലെ പ്രാധാനപ്പെട്ടതാണ്. പക്ഷെ 40-കളിൽ പല സ്ത്രീകളും ഒന്നുകിൽ വിശപ്പ് നഷ്ടപ്പെടുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചോ പരാതിപ്പെടാറുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ സമീകൃതാഹാരം ഇത്തരക്കാർക്ക് ​ഗുണകരമാണ്. ഭക്ഷണത്തിൽ കൂടുതലായ മുളപ്പിച്ചവ, ഇലക്കറികൾ, സീസണൽ പഴങ്ങൾ, മാംസം എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കണം. 

പഞ്ചസാര സൂക്ഷിക്കണം

40-കളിൽ എത്തിക്കഴിഞ്ഞാൽ, പഞ്ചസാരയുടെ അളവ് നിങ്ങൾ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് തെറ്റുന്നത് പല ജീവിതശൈലി രോഗങ്ങളെ സ്വാഗതം ചെയ്യും. ശർക്കര പോലുള്ളവ പഞ്ചസാരയ്ക്ക് പകരം തെരഞ്ഞെടുക്കാം. 

ഉറക്കം

അടുത്ത ദിവസം ഫലപ്രദമായി പ്രവർത്തിക്കാൻ മനസ്സിനും ശരീരത്തിനും നല്ല ഉറക്കം വളരെ പ്രധാനമാണ്. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ മിക്ക ആരോഗ്യ വിദഗ്ധരും ശുപാർശ ചെയ്യുന്നു. കൂടാതെ, ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും നിങ്ങളുടെ ഫോൺ കിടക്കയിലേക്ക് കൊണ്ടുപോകരുതെന്നും നിർദ്ദേശിക്കുന്നു.

ശരീരം അനക്കണം

നിങ്ങളുടെ ദിനചര്യയിൽ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. പ്രായമാകുമ്പോഴും നിങ്ങളുടെ ശരീരഭാഗങ്ങളും സന്ധികളും സജീവമായി നിലനിർത്താൻ ഇത് ആവശ്യമാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ശരീരഭാരം വർദ്ധിക്കുന്നത് അപകടകരമാണ്, കാരണം ഇത് മാരകമായ ഹൃദയ രോഗങ്ങൾക്ക് വഴിയൊരുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com