എന്താണ് ലിവർ സിറോസിസ്?; കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും അറിയാം

കരളിനെ ബാധിക്കുന്ന ​ഗുരുതര രോ​ഗമാണ് ലിവർ സിറോസിസ്. ലിവർ സിറോസിസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് അറിയാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

രളിന്റെ പ്രവർത്തനം താറുമാറായാൽ അത് ജീവന് തന്നെ അപകടമായെക്കാം. കരളിന്റെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ​ഗുരുതര രോ​ഗമാണ് ലിവർ സിറോസിസ്.
ഇത് കരളിലെ ആരോ​ഗ്യമുള്ള കോശങ്ങളെ നശിപ്പിക്കും. തുടർന്ന് കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ദീർഘകാലമുള്ള മദ്യപാനം നിങ്ങളിൽ ലിവർ സിറോസിസ് വരുത്തിയേക്കാം. വൈറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സിറോസിസ് അഥവാ ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ് എന്നിവയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്. 

ലിവർ സിറോസിസ് എങ്ങനെ വരുന്നു

  • അമിതമായ മദ്യപാനമാണ് ലിവർ സിറോസിസ് വരാനുള്ള പ്രധാന കാരണം. ഇത് കരളിന്റെ നാശത്തിനും ഇൻഫ്ലമേഷനും കാരണമാകും. 
  • ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. 
  • കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഇത് ലിവർ സിറോസിസ് ഉണ്ടാവാനുള്ള ഒരു സാധ്യതയാണ്.
  • ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കരളിനെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് 
  • പിത്ത സഞ്ചിയെ ബാധിക്കുന്ന അപൂർവമായ കരൾരോ​ഗമാണ് ബിലിയറി സിറോസിസ്. ഇത് കരളിന്റെ നാശത്തിലേക്കു നയിക്കും. 
  • പാരമ്പര്യമായി ലഭിച്ച ചില രോഗങ്ങളായ ഹീമോക്രോമാറ്റോസിസ് അഥവാ വിൽസൺസ് ഡിസീസ് കരളിന്റെ നാശത്തിനും സിറോസിസിനും കാരണമാകും. 

ലിവർ സിറോസിസിന്റെ ലക്ഷണങ്ങൾ

  • നിരന്തരം കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നത് ലിവർ സിറോസിസ് ലക്ഷണമാകാം
  • വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതുമാണ് രോ​ഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ
  • കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഓക്കാനവും ഛർദിയും ഉണ്ടാകും 
  • കരളിന് ക്ഷതമേൽക്കുകയും വീക്കം വരുകയും ചെയ്യുമ്പോൾ ഉദരത്തിന്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകും
  • കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നത് ലിവർ സിറോസിസിന്റെ ലക്ഷണാണ്

ലിവർ സിറോസിസിനെ എങ്ങനെ ചികിത്സിക്കാം

ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് പ്രധാനം. മദ്യപാനം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക. ലിവർസിറോസിസിന്റെ സങ്കീർണതകളായ കരളിലെ ഉയർന്ന രക്തസമ്മർദം, ഉദരത്തിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുക ഇതെല്ലാം നിയന്ത്രിക്കാൻ മരുന്നിലൂടെ സാധിക്കും. രോഗം ഗുരുതരമാണെങ്കിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com