കൂടുതൽ നേരം ടൈപ്പ് ചെയ്യുമ്പോൾ വിരലുകളിൽ ബലക്കുറവ് തോന്നാറുണ്ടോ? പേശിവലിവാണെന്ന് കരുതി തള്ളാൻ വരട്ടെ

റൈറ്റേഴ്സ് ക്രാമ്പ് അല്ലെങ്കിൽ ഫോക്കൽ ഡിസ്റ്റോണിയ എന്നൊക്കെ വിശേഷിപ്പിക്കുന്ന നാഡി സംബന്ധമായ അവസ്ഥയാണിത്.
typing cramping
typing crampingMeta AI Image
Updated on
1 min read

സ്ക്രീനിൽ നിന്ന് കണ്ണും കീ ബോർഡിൽ നിന്ന് കയ്യുമെടുക്കാതെ ദീർഘനേരം ഒരേ രീതിയിൽ പണിയെടുക്കുന്ന യുവതലമുറയാണ് ഇന്നുള്ളത്. ഇങ്ങനെ നിർത്താതെ ടൈപ്പ് ചെയ്യുന്നതിനിടെ വിരലുകൾക്ക് ബലക്കുറവും പേശികളിൽ മുറുക്കവും അനുഭവപ്പെടാറുണ്ടോ? അത് വെറും പേശിവലിവാണെന്ന് കരുതി പലരും തള്ളിക്കളയാറുണ്ട്. എന്നാൽ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകാവുന്ന നാഡിസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാം.

റൈറ്റേഴ്സ് ക്രാമ്പ് അല്ലെങ്കിൽ ഫോക്കൽ ഡിസ്റ്റോണിയ എന്നൊക്കെ വിശേഷിപ്പിക്കുന്ന നാഡി സംബന്ധമായ അവസ്ഥയാണിത്. പേനയും പെൻസിലും ഉപയോ​ഗിച്ച് ദീർഘനേരം എഴുതുമ്പോൾ കൈവിരലുകളിൽ അമിതമായ വേദനയും വിരലുകൾ വളയുന്നതായുമൊക്കെ ബലക്കുറവുമൊക്കെ അനുഭവപ്പെടാറുണ്ട്. ദീർഘനേരം ടൈപ്പ് ചെയ്യുമ്പോഴും സമാന ലക്ഷണങ്ങൾ ഉണ്ടാകാം. അമിതമായി ടൈപ്പ് ചെയ്യുമ്പോൾ കൈകളിലും വിരലുകളിലും സമ്മർദവും വേദനയും ഉണ്ടാകുന്നു. ഇത് നാഡി സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഡിസ്റ്റോണിയ

നാഡിയോ ബാധിക്കുമ്പോൾ തലച്ചോറ് പേശികളിലേക്ക് തെറ്റായ സന്ദേശങ്ങൾ അയയ്ക്കുകയും അനിയന്ത്രിതമായ ചലനങ്ങൾക്കും പേശികളുടെ സങ്കോചങ്ങൾക്കും കാരണമാവുകയും ചെയ്യുന്ന ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ് ഡിസ്റ്റോണിയ. ദീർഘനേരം ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം നാഡി സംബന്ധമായ ആയാസം പ്രത്യക്ഷപ്പെടാം, ഇത് ശരീരത്തിൻ്റെ ഏത് ഭാഗത്തും ഉണ്ടാകാം.

typing cramping
തേങ്ങ പൂപ്പൽ പിടിക്കാറുണ്ടോ? മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

റൈറ്റേഴ്സ് ക്രമ്പ് എന്നത് ടാസ്‌ക്-സ്‌പെസിഫിക് ഫോക്കല്‍ ഡിസ്‌റ്റോണിയ ആണ്. കീ ബോർഡിലുള്ള ടൈപ്പിങ്, സംഗീതോപകരണം വായിക്കുമ്പോൾ, തയ്യൽ തുടങ്ങിയ ഒരു പ്രത്യേക പ്രവർത്തനം നടത്തുമ്പോഴാണ് ഫോക്കൽ ഡിസ്റ്റോണിയ സംഭവിക്കുന്നത്. വിരലുകളിൽ ബലക്കുറവ്, പേശികളിൽ പിരിമുറുക്കം, ഏകോപനവും വേഗതയും കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

typing cramping
സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ?

ഗുരുതരമായാൽ ഡിസ്റ്റോണിയയെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ ആകില്ല. ഡിസ്റ്റോണിയ തുടക്കത്തിൽ നേരിയ തോതിലാണെങ്കിലും പിന്നീട് വർധിക്കാൻ സാധ്യതയുണ്ട്, അതിനാൽ നേരത്തെയുള്ള രോഗനിർണ്ണയം വളരെ പ്രധാനമാണ്. മരുന്നുകൾ, ബോട്ടോക്സ് ഇഞ്ചക്ഷൻ, ഫിസിക്കൽ തെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ ലക്ഷണങ്ങൾ ലഘൂകരിക്കാം. 

Summary

Long hours typing cramping your hands? Neurosurgeon warns you should not ignore it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com