ഏകാ​ഗ്രത നഷ്‌ടമാകുന്നു, തീരുമാനം എടുക്കാൻ കഴിയുന്നില്ല; കുറഞ്ഞ രക്തസമ്മർദ്ദം ജീവിതനിലവാരത്തെ ബാധിക്കും

ശരീരത്തിൽ രക്തസമ്മർദ്ദം കുറയുന്നത് ഹൃദയം, വൃക്ക, മസ്തിഷ്‌കം തുടങ്ങിയ അവയവയങ്ങളെ ബാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കുറച്ചു നേരം ഇരുന്നിട്ട് പെട്ടന്നൊന്ന് എഴുന്നേൽക്കുമ്പോൾ അല്ലെങ്കിൽ സാധനങ്ങൾ മേടിക്കാൻ ക്യൂ നിൽക്കുമ്പോഴൊക്കെ തലചുറ്റൽ അനുഭവപ്പെടാറുണ്ടോ? ശരീരത്തിൽ രക്തസമ്മർദ്ദം കുറയുന്നത്തിന്റെ ലക്ഷണങ്ങളാണ് ഇത്. ശരീരത്തിൽ രക്തസമ്മർദ്ദം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. 90/60 മുതൽ 120/80 മില്ലിമീറ്റർ ഓഫ് മെർക്കുറി(എംഎം എച്ച്ജി) വരെയാണ് നോർമൽ അളവ്. രക്തസമ്മർദ്ദം സാധാരണയെക്കാൾ താഴുന്നതിനെയാണ് ഹൈപ്പോടെൻഷന് (കുറഞ്ഞ രക്തസമ്മർദ്ദം) കാരണമാകുന്നത്. 

തലകറക്കം, ഹൃദയമിടിപ്പ് വർധിക്കുക, വിളർച്ച, ക്ഷീണവും തളർച്ചയും, ശ്വാസം എടുക്കുന്നതിന്റെ വേഗത കൂടുക, ശരീരം പെട്ടന്ന് തണുക്കുക ഇവയാണ് രക്തസമ്മർദ്ദം കുറയുമ്പോഴുള്ള ലക്ഷണങ്ങൾ. 

രക്തസമ്മർദ്ദം കുറഞ്ഞാൽ

ശരീരത്തിൽ രക്തസമ്മർദ്ദം കുറയുന്നത് ഹൃദയം, വൃക്ക, മസ്തിഷ്‌കം തുടങ്ങിയ സുപ്രധാന അവയവയങ്ങളിലേക്കുള്ള അപര്യാപ്തമായ രക്തവിതരണത്തിന് ഇടയാക്കും. ഇത് കാലക്രമേണ അവയവങ്ങളുടെ തകരാറിനോ പ്രവർത്തനരഹിതമാകാനോ കാരണമാകും. 

രക്തസമ്മർദ്ദം കുറയുന്നത് വൈജ്ഞാനിക പ്രവർത്തനത്തെയും ബാധിക്കും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോടെ ഒർമ്മക്കുറവ്, ഏകാഗ്രത, തീരുമാനങ്ങൾ എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടും. ഇത് ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കും. കൂടാതെ ശസ്ത്രക്രിയ നടത്തുമ്പോഴും മറ്റ് ചികിത്സകൾക്കും രക്തസമ്മർദ്ദം കുറയുന്നത് വെല്ലിവിളിയാകും. അമിത രക്തസ്രാവം അല്ലെങ്കിൽ ടിഷ്യു ഒക്‌സിജൻ അപര്യാപ്തത പോലുള്ള സങ്കീർണതകൾക്കുള്ള സാധ്യാതയും വർധിപ്പിക്കും. ​

ജീവിത ശൈലിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ രക്തസമ്മർദ്ദത്തെ വരുതിയിലാക്കാം

നന്നായി വെള്ളം കുടിക്കുക, ഭക്ഷണത്തിൽ ഉപ്പിന്റെ അളവു കൂട്ടുക, കംപ്രഷൻ സ്റ്റോക്കിംഗ്‌സ് ധരിക്കുക, ദീർഘ നേരം നിൽക്കുന്നത് ഒഴിവാക്കുക. ചിലർക്ക് ചില രോഗാവസ്ഥ കൊണ്ടും രക്തസമ്മർദ്ദം കുറയാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർ ആ രോഗത്തെ ചികിത്സിച്ച് ഭേദമാക്കണം. കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവർ ഒരു ഹെൽത്ത് കെയർ പ്രൊഫഷണനെ കണ്ട് പതിവ് ചെക്ക് അപ്പുകൾ നടത്താനും ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com