'ഓടാനോ ചാടാനോ പോയിട്ടില്ല'; ശരീരഭാരം കുറച്ചത് ഭക്ഷണം കഴിച്ച്, വെയ്‌റ്റ് ‌ലോസ് സീക്രട്ട് വെളിപ്പെടുത്തി മാധവൻ

ഇടവിട്ടുള്ള ഉപവാസം (intermittent Fasting) എന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്
MADHAVAN WEIGHT LOSS
വെയ്‌റ്റ് ‌ലോസ് സീക്രട്ട് വെളിപ്പെടുത്തി മാധവൻഫെയ്സ്ബുക്ക്, എക്സ്
Updated on
1 min read

രീരഭാരം കുറയ്ക്കാന്‍ എന്നും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് പെടാപ്പാട് പെടുന്നവര്‍ ഒരുപാടുണ്ട്. അതിനിടെയാണ് യാതൊരു വര്‍ക്കൗട്ടുമില്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതിന്‍റെ രഹസ്യം വെളിപ്പെടുത്തുന്ന നടന്‍ മാധവന്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ഞെട്ടിക്കുന്ന മേക്കോവറിലാണ് 2022-ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ശാസ്ത്രജ്ഞനായ നമ്പി നാരായണൻ്റെ ജീവചരിത്രമായ 'റോക്കട്രി: ദി നമ്പി എഫക്റ്റ്' എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വേണ്ടി അന്ന് നല്ല രീതിയിൽ ശരീരഭാരം വർധിപ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നാഴ്ചക്കുള്ളില്‍ അദ്ദേഹം തന്‍റെ ശരീരം പഴയ രൂപത്തിലെത്തിച്ചു.

എന്താണ് മാധവന്‍റെ വെയ്റ്റ് ലോസ് സീക്രട്ട്?

ശരീരത്തിന് നല്ലതെന്ന് തോന്നിയ ഭക്ഷണം മാത്രം കഴിച്ചാണ് താന്‍ ശരീരഭാരം കുറച്ചതെന്ന് തുറന്ന് പറയുകയാണ് താരം. അതിനായി ഓടുകയോ ചാടുകയോ സര്‍ജറിയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

ഇടവിട്ടുള്ള ഉപവാസം (intermittent Fasting) എന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. വൈകുന്നേരം 6.45 നാണ് അത്താഴം കഴിക്കുക. മൂന്ന് മണിക്ക് ശേഷം പചകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കൂ. ശരീരത്തിന്‍റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിന് ധാരാളം ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൂടാതെ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തും. ഈ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതിനും പ്രത്യേകതയുണ്ട്. ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ചരച്ച് വേണം കഴിക്കാനെന്നും അദ്ദേഹം ഭക്ഷണ രീതിയെ കുറച്ച് വിശദീകരിച്ചു. കൂടാതെ പുലര്‍ച്ചെയുള്ള നീണ്ട നടത്തവും രാത്രി നേരത്തെ ഉറങ്ങുന്നതും (ഉറങ്ങുന്നതിന് 90 മിനിറ്റ് മുന്‍പ് ഇലക്ടോണിക് സാധനങ്ങള്‍ മാറ്റിവെക്കണം) ശരീരത്തിന് ഗുണം ചെയ്യുമെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇടവിട്ടുള്ള ഉപവാസത്തിൻ്റെ ഗുണങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉപകാരപ്രദമായ രീതിയാണ് ഇടവിട്ടുള്ള ഉപവാസം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനൊപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. കൂടാതെ വീക്കം കുറയ്ക്കുന്നതിനും സെൽ റിപ്പയർ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് കത്തുന്നതിനും ഇടവിട്ടുള്ള ഉപവാസം സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലെ ഇടവേള വര്‍ധിപ്പിച്ചാണ് ഉപവാസം എടുക്കുന്നത് അതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും കുറഞ്ഞ കലോറി എടുക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com