സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരിലുമുണ്ട് 'ആർത്തവ വിരാമം'; ലക്ഷണങ്ങൾ, പരിഹാരം

പുരുഷന്മാരിൽ 'ടെസ്റ്റോസ്റ്റിറോൺ' ഹോർമോണുകൾ കുറയുന്ന സ്വാഭാവിക പ്രക്രിയയെയാണ് 'പുരുഷ ആർത്തവവിരാമം' എന്ന് അറിയപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

'ആർത്തവവിരാമം' എന്ന വാക്കു കേട്ടാൽ അത് സ്ത്രീകളുടെ കാര്യമല്ലേ എന്ന് കരുതുന്നവരാണ് ഭൂരിഭാ​ഗവും. എന്നാൽ സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട് ആർത്തവവിരാമം. പ്രായം കൂടുന്നതിനൊപ്പം പുരുഷന്മാരിൽ 'ടെസ്റ്റോസ്റ്റിറോൺ' ഹോർമോണുകൾ കുറയുന്ന സ്വാഭാവിക പ്രക്രിയയെയാണ് 'പുരുഷ ആർത്തവവിരാമം' (ലേറ്റ് ഓണ്‍സെറ്റ് ഹൈപ്പോ​ഗൊനാഡിസം) അല്ലെങ്കിൽ 'ആൻഡ്രോപോസ്'  എന്ന് അറിയപ്പെടുന്നത്. 

സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി പുരുഷ ആർത്തവവിരാമം പതുക്കെയും കൂടുതൽ കാലയളവുമെടുത്താണ് സംഭവിക്കുന്നത്. സാധാരണയായി 40 വയസിന് മുകളിൽ പ്രായമായവരിലാണ് പുരുഷ ആർത്തവവിരാമം സംഭവിക്കുക. സ്ത്രീകളുടെ ആവർത്തവവിരാമത്തെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പുരുഷന്മാരിലെ ഈ സ്വാഭാവിക പ്രക്രിയയെ കുറിച്ച് സംസാരിക്കുകയോ അവബോധം ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല.

പുരുഷ ആർത്തവവിരാമം; ലക്ഷണങ്ങൾ 

ലൈംഗികാഭിലാഷം കുറയുക, ഉദ്ധാരണക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്‌മ, ഉന്മേഷമില്ലായ്‌മ, മൂഡ് സ്വിം​ഗ്സ്, പേശികളുടെ ബലവും തൂക്കവും കുറയുക, ഏകാ​ഗ്രത ഇല്ലാതാകുക, എല്ലുകളുടെ തൂക്കവും ബലവും നഷ്ടപ്പെടൽ, ശരീരം എപ്പോഴും ചൂടാവുക, വൃഷണത്തിൽ വലുപ്പവ്യത്യാസം, ശരീരത്തിലെ രോമങ്ങൾ കൊഴിഞ്ഞുപോവുക, എല്ല് തേയ്മാനം  ഇവയൊക്കെയാണ് പുരുഷ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ. ഒട്ടും നിസാരമായി കാണേണ്ട അവസ്ഥയല്ല ഇത്. ഒരു വ്യക്തിയുടെ ശരീരിക-മാനസികാരോ​ഗ്യാവസ്ഥയെ ആവർത്തവവിരാമം പ്രതികൂലമായി ബാധിക്കുന്നു.  30 വയസിനു ശേഷം ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവ് സാധാരണയായി പ്രതിവർഷം ഒരു ശതമാനം വീതം കുറയുന്നു.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആരോഗ്യകരമായ ജീവിതപരിസരം ഒരു പരിധി വരെ പുരുഷന്മാരെ 'ആൻഡ്രോപോസ്' സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് അകറ്റിനിർത്തും. നല്ല ഭക്ഷണരീതി, വ്യായാമം, ആരോഗ്യപ്രശ്നങ്ങൾക്കോ അസുഖങ്ങൾക്കോ മതിയായ ചികിത്സ, സ്ട്രെസില്ലാത്ത അന്തരീക്ഷം, മനസിന് സന്തോഷം, ക്രിയാത്മകമായ ജീവിതരീതി, സാമൂഹികബന്ധങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ പലതും ഈ അവസ്ഥകളെയെല്ലാം സ്വാധീനിക്കുന്നതാണ്. തെറാപ്പി അടക്കമുള്ള ചികിത്സകളും ആൻഡ്രോപോസിന് ലഭ്യമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com