ഗര്‍ഭിണികള്‍ തൊടരുത്, തടി വെയ്ക്കും, പ്രമേഹം കൂടും; മാമ്പഴത്തെ ചുറ്റിപ്പറ്റിയുള്ള ചില മിഥ്യാധാരണകള്‍

ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവ മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
mango and some myths

പഴങ്ങളുടെ രാജാവാണ് മാമ്പഴം. നല്ല പഴുത്ത മാമ്പഴം കിട്ടിയാൽ കഴിക്കാത്തവർ ഉണ്ടാകില്ല. രുചിക്കാളേറെ ആരോ​ഗ്യ​ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മാമ്പഴം. മാമ്പഴമായും ജ്യൂസ് ആയും കറിയായും അച്ചാറായുമൊക്കെ മാങ്ങ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താറുണ്ട്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവ മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴചത്തെ ചുറ്റിപ്പറ്റി ചില മിഥ്യാധാരണകളും നമുക്ക് ചുറ്റുമുണ്ട്.

1. മാമ്പഴം കഴിച്ചാല്‍ തടിവെക്കും

obesity

മാമ്പഴം കഴിച്ചാൽ ശരീരഭാരം കൂടുമെന്നതാണ് ഒരു പ്രചരണം. മാമ്പഴത്തിൽ കലോറിയും പ്രകൃതിദത്ത പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്ന് കരുതിയ നിങ്ങൾക്ക് ശരീരഭാരം കൂടുണമെന്നില്ല്. മിതത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാമ്പഴത്തിൽ വിറ്റാമിന്‍ എ, സി, ഇരുമ്പ്, പൊട്ടാസ്യം, കോപ്പര്‍, മാംഗിഫെറിന്‍, കാറ്റെച്ചിന്‍സ്, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് ആവശ്യമാണ്.

2. മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വരും

pimples

മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ കാരണമാകും. ഇത് ചർമം പൊട്ടാൻ കാരണമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ചർമത്തിന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല.

3. പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കരുത്

myths related to mango

മാമ്പഴത്തിന്റെ ​ഗ്ലൈസെമിക് സൂചിക ഉചികയാണെന്ന് വിശ്വാസത്തിലാണ് ഇത്തരത്തിലൊരു പ്രചാരണം. എന്നാൽ പ്രമേഹ രോ​ഗികൾക്ക് 55 താഴെ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍ കഴിക്കാം. മാമ്പഴത്തിന് 51 ജിഐ ഉണ്ട്, അതിനാല്‍ രക്തത്തിലെ പഞ്ചസാരയെ ഇത് അമിതമായി ബാധിക്കില്ല. അതിനാല്‍ പ്രമേഹരോഗികള്‍ രാവിലെ അല്‍പം മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, മാമ്പഴത്തിന്റെ അമിതമായ ഉപഭോഗം പ്രമേഹ രോഗികള്‍ക്ക് ഹാനികരമാണ്.

4. ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കരുത്

Pregnant woman

​ഗർഭകാലത്ത് ആവശ്യമായ നിരവധി പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴം കഴിക്കുന്നത് ശരീരഭാരവും ഗര്‍ഭകാല പ്രമേഹവും വർധിക്കുമെന്ന് വിശ്വാസത്തിലാണ് ​ഗർഭിണികൾ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. ഇവയിലേതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ പകല്‍ സമയത്ത് മാത്രം കുറച്ച് മാമ്പഴം കഴിക്കാവുന്നതാണ്.

5. മാമ്പഴം കഴിക്കേണ്ട സമയം

ripped mangoes

മാമ്പഴം ആരോ​ഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പഴമാണ്. എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങളെല്ലാം ഏറ്റവും മികച്ച രീതിയില്‍ ലഭിക്കുന്നതിന് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ ഉച്ചഭക്ഷണത്തിന് ശേഷമോ, പകല്‍ സമയത്ത് ലഘുഭക്ഷണമായി മാമ്പഴം കഴിക്കുക. രാത്രിയിലോ ഉറങ്ങുന്നതിന് മുമ്പോ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com