'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ജീവിതത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും തനിക്ക് ഭയമായിരുന്നുവെന്ന് താരം പറഞ്ഞു
മനീഷ കൊയ്‌രാള
മനീഷ കൊയ്‌രാള
Updated on
1 min read

ധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു തനിക്ക് കാൻസർ കാലഘട്ടമെന്ന് നടി മനീഷ കൊയ്‌രാള. ജീവിതത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും തനിക്ക് ഭയമായിരുന്നുവെന്ന് താരം പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

2012-ലാണ് മനീഷ കൊയ്‌രാളയ്‌ക്ക് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. അർബുദ ചികിത്സയെ കുറിച്ചും അതിജീവനത്തെ കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. മരിക്കുമെന്നാണ് താൻ അന്ന് കരുതിയത്. അടുത്ത വർഷം അല്ലെങ്കിൽ അഞ്ചു വർഷം വരെ ജീവിച്ചിരിക്കും അതായിരുന്നു പ്രതീക്ഷ. വധശിക്ഷയ്‌ക്ക് സമാനമായിരുന്നു ആ കാലഘട്ടമെന്നും താരം പറഞ്ഞു. അതിന് ശേഷം ആരോ​ഗ്യത്തെ നിസാരമായി കണ്ടിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.ദൈവാനു​ഗ്രഹത്താൽ എല്ലാം ശരിയായി. പുതിയൊരു ശരീരവും മനസ്സും ജീവിതവുമായി മുന്നോട്ടുപോയി.

കാൻസറാണെന്ന് അറിഞ്ഞപ്പോൾ മുതൽ, അർബുദത്തിന്റെ വൈകിയ സ്റ്റേജിലും അതിജീവിച്ചുവന്നവരെ കുറിച്ചുൾപ്പെടെയുള്ള പ്രചോദനാത്മകമായ വാർത്തകൾ പരതുമായിരുന്നു. എന്നാൽ വിഷമിപ്പിക്കുന്ന വാർത്തകളാണ് കൂടുതലും കണ്ടിരുന്നത്. അങ്ങനെയാണ് തനിക്കൊരു രണ്ടാം ജന്മം ലഭിക്കുകയാണെങ്കിൽ ലോകത്തോട് തന്റെ കഥയേക്കുറിച്ച് പറയുമെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിജീവനത്തിനു ശേഷം താൻ കടന്നുപോയ മാനസികാഘാതത്തേക്കുറിച്ചും താരം പങ്കുവെച്ചു. കാൻസർ അതിജീവനം നല്ലൊരു അനുഭവമായിരുന്നു എന്നല്ല പറയുന്നത്, അത് മാനസികാഘാതം ഉണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ താൻ അതിനുശേഷം നന്നായി ജീവിക്കുന്നു എന്നതാണ് പ്രധാനം. ആർക്കും ഇതുപോലെ ജീവിക്കാനാവും എന്നാണ് അതിനർഥമെന്നും മനീഷ പറയുന്നു. വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ ഘടകങ്ങൾ.

മനീഷ കൊയ്‌രാള
മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

നല്ല ‍ഡോക്ടറെ കണ്ടെത്തുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയും വേണം. നിങ്ങളെ താഴ്ത്തിക്കെട്ടുന്ന ആളുകൾക്കൊപ്പം ആകാതിരിക്കുക. അത് കാൻസറെന്നല്ല, സമ്പത്തിക പ്രതിസന്ധിയോ, ബന്ധങ്ങളിലെ പ്രതിസന്ധിയോ, ജോലിയിലെ ബുദ്ധിമുട്ടുകളോ ആണെങ്കിൽപ്പോലും- മനീഷ പറയുന്നു.

എന്താണ് ഒവേറിയൻ കാൻസർ

ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാ​ഗങ്ങളെ ബാധിക്കാനുമിടയുണ്ട്.

അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com