'മഴ തുടങ്ങിയതോടെ രോഗമൊഴിഞ്ഞിട്ടു നേരമില്ല'; കുട്ടികളെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ വേണം മുന്‍കരുതല്‍

കുട്ടികളുടെ സുരക്ഷയും ആരോ​ഗ്യവും ഉറപ്പാക്കുന്നതിന് മുൻകരുതൽ എടുക്കേണ്ടത് പ്രധാനമാണ്.
infection in children rainy season
കുട്ടികളിലെ മഴക്കാല രോഗങ്ങള്‍
Updated on
2 min read

ഴക്കാലമായതോടെ പകർച്ചവ്യാധികളെ കുറിച്ചുള്ള ആധിയും കൂടിയിരിക്കുകയാണ്. മഴക്കാലത്ത് അന്തരീക്ഷണം ഈർപ്പമുള്ളതിനാൽ ഇത് കുട്ടികളിൽ പെട്ടെന്ന് രോ​ഗവ്യാപനത്തിന് കാരണമാകുന്നു. കുട്ടികളുടെ സുരക്ഷയും ആരോ​ഗ്യവും ഉറപ്പാക്കുന്നതിന് മുൻകരുതൽ എടുക്കേണ്ടത് പ്രധാനമാണ്.

താപനിലയിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും തണുപ്പും ഈർപ്പം നിറഞ്ഞ വായുവും കുട്ടികൾക്ക് ഹാനികരമാണ്. ഇത് മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അണുബാധയ്ക്ക് കാരണമാകുന്നു. മഴയെ തുടർന്ന് ഉണ്ടാകുന്ന വെള്ളകെട്ടുകളും കുളങ്ങളും പലതരത്തിലുള്ള ബാക്ടീരിയ, വൈറസുകൾ, പ്രാണികൾ എന്നിവയുടെ പ്രജനന കേന്ദ്രങ്ങളാണ്. കുട്ടികൾ ഈ വെള്ളത്തിൽ കളിക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

children fever

മഴക്കാലം രോഗങ്ങളുടെയും കാലം

ദഹനനാളത്തിലെ അണുബാധ: മഴക്കാലത്ത് വെള്ളത്തിലൂടെയാണ് രോ​ഗങ്ങൾ പകരാൻ സാധ്യത കൂടുതൽ. മലിനമായ ജലവും ഭക്ഷണവും കഴിക്കുന്നത് ദഹനനാളത്തിൽ അണുബാധയ്ക്ക് കാരണമാകാം. വയറിളക്കം, ഛർദ്ദി, വയറുവേദന, മഞ്ഞപ്പിത്തം പോലുള്ള രോ​ഗങ്ങൾക്ക് ഇത് കാരണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

infections in rainy season

ശ്വാസകോശ സംബന്ധമായ അണുബാധ: താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. ഇത് കുട്ടികളുടെ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. തുമ്മൽ, തൊണ്ട വേദന, ശ്വാസംമുട്ടൽ, ചുമ, ജലദോഷം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

ഡെങ്കിപ്പനിയും മലേറിയയും: വീട്ടിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഈഡിസ്, അനോഫിലിസ് തുടങ്ങിയ അപകടകാരികളായ കൊതുകുകൾ പെരുകാൻ കാരണമാകും. ഇത് ഡെങ്കി, മലേറിയ പോലുള്ള കൊതുകുജന്യ രോ​ഗങ്ങൾ പടര്‍ത്തും. പനി, വിറയൽ, ക്ഷീണം, കണ്ണുകൾക്ക് പിന്നിലെ വേദന, ചുണങ്ങു തുടങ്ങിയ വിവിധ ലക്ഷണങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടാം.

infection in children rainy season
ഭക്ഷണത്തിന്‍റെ ചൂടു പോകാതെ സൂക്ഷിക്കും, വാഴയിലയ്ക്ക് പകരക്കാരൻ; സുരക്ഷിതമോ അലുമിനിയം ഫോയിൽ?

കുട്ടികളെ മഴക്കാല രോ​ഗങ്ങളിൽ നിന്നും അകറ്റി നിർത്താം

  • കുട്ടികൾ മഴവെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കണം

  • മഴക്കാലത്ത് വെള്ളം തിളപ്പിച്ചാറിച്ചു മാത്രം കുടിക്കുക, കുട്ടികൾക്ക് തണുത്ത വെള്ളം നൽകാൻ പാടില്ല.

  • ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക, വീട്ടിലും പരിസരത്തും പാത്രങ്ങളിലോ ടയറുകളിലോ ഡ്രമ്മുകളിലോ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

  • കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മുഴുവൻ മറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

  • മഴക്കാലത്ത് തുറന്ന് വെച്ച ഭക്ഷണമോ കടകളിൽ നിന്നുള്ള ഭക്ഷണമോ കുട്ടികൾക്ക് നൽകരുത്.

  • പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കുട്ടികൾ സമീകൃതാഹാരം കഴിക്കുന്നുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.

  • മഴക്കാലത്ത് പുറത്ത് നിന്ന് എത്തിയാലുടൻ കുളിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. ഇത് അണുബാധ തടയും.

  • കുട്ടികൾക്ക് പനിയും ജലദോഷവും ഉണ്ടെങ്കിൽ വീട്ടുവൈദ്യം പരീക്ഷിക്കാൻ നിൽക്കരുത്. കൃത്യമായ ചികിത്സ ഉറപ്പാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com