ആർത്തവ സമയത്ത് തലകറക്കം, ചർമത്തിൽ ചുണങ്ങ്; മെന്‍സ്ട്രല്‍ കപ്പ് ഉപയോ​​ഗിക്കുമ്പോഴുള്ള 5 അപകടസാധ്യതകള്‍

ഗ്രേഡ് സിലിക്കണ്‍, റബ്ബര്‍ അല്ലെങ്കില്‍ ഇലാസ്റ്റോമര്‍ എന്നിവയില്‍ നിന്നാണ് മെൻട്രൽ കപ്പുകള്‍ നിര്‍മിക്കുന്നത്.
Menstrual Cups

സ്ത്രീകളിൽ ആര്‍ത്തവ കാലം ആരംഭിക്കുന്നത് മുതല്‍ സാനിറ്ററി പാഡുകള്‍ അവരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറും. എന്നാല്‍ മെനസ്ട്രല്‍ കപ്പുകളുടെ വരവോടെ നിരവധി സ്ത്രീകൾ സാനിറ്ററി പാഡുകളില്‍ നിന്ന് മാറി ചിന്തിച്ചു തുടങ്ങി. പാഡുകള്‍ക്ക് പകരം പരിസ്ഥിതി സൗഹാര്‍ദവും ചെലവു കുറഞ്ഞതുമായ ഒരു മാര്‍ഗമെന്ന നിലയില്‍ മെന്‍ട്രല്‍ കപ്പുകളുടെ ജനപ്രീതി വർധിച്ചു വരികയാണ്.

ഗ്രേഡ് സിലിക്കണ്‍, റബ്ബര്‍ അല്ലെങ്കില്‍ ഇലാസ്റ്റോമര്‍ എന്നിവയില്‍ നിന്ന് നിര്‍മിക്കുന്ന മെൻട്രൽ കപ്പുകള്‍ ആര്‍ത്തവ രക്തം ആഗിരണം ചെയ്യുന്നതിന് പകരം ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മെൻട്രൽ കപ്പുകളുടെ അനുചിതമായ ഉപയോ​ഗവും അവബോധമില്ലായ്മയും ആരോ​ഗ്യപരമായ നിരവധി അപകട സാധ്യതകള്‍ വർധിപ്പിക്കും.

മെന്‍സ്ട്രല്‍ കപ്പിന്റെ അപകട സാധ്യതകള്‍

1. അണുബാധയ്ക്കുള്ള സാധ്യത

menstrual cups image

മെൻസ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പരമപ്രധാനമായ കാര്യം അണുബാധയാണ്. ബാക്ടീരിയല്‍ വാഗിനോസിസ് അല്ലെങ്കില്‍ യീസ്റ്റ് ഇൻഫക്ഷൻ പോലുള്ള അണുബാധയ്ക്കുള്ള സാധ്യത മെൻസ്ട്രല്‍ കപ്പ് വർധിപ്പിക്കുന്നു. കപ്പ് ഉപയോ​ഗിക്കുന്നതിന് മുൻപും ശേഷവും അവ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. കൂടാതെ കപ്പ് ഉപയോ​ഗിക്കുമ്പോൾ കൈകളുടെ ശുചിത്വവും ശ്രദ്ധിക്കണം. കൈകളിലൂടെയും ദോഷകരമായ ബാക്ടീരിയകൾ യോനിയിൽ എത്തിപ്പെടാനും അണുബാധ ഉണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ കപ്പ് കൈകാര്യം ചെയ്യുന്നതിന് ഓരോ സൈക്കിളിലും കൈകള്‍ അണുവിമുക്തമാക്കണം.

2. ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്എസ്)

Menstrual Cups

മെൻസ്ട്രൽ കപ്പുകളുടെ ദീർഘനേരമുള്ള ഉപയോ​ഗം ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്എസ്) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ഒരു ബാക്ടീരിയൽ അണുബാധയാണ്. മെൻസ്ട്രല്‍ കപ്പുകൾ കൃത്യമായ ഇടവേളകളിൽ പുറത്തെടുത്ത് ആർത്ത രക്തം ഒഴിവാക്കുകയും വൃത്തിയാക്കുകയും ചെയ്തില്ലെങ്കിൽ ബാക്ടീരിയൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ശുപാർശ ചെയ്യുന്ന സമയത്തേക്കാൾ കൂടുതൽ സമയം (സാധാരണയായി 8-12 മണിക്കൂർ) മെൻസ്ട്രൽ കപ്പ് ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം. പനി, തലകറക്കം അല്ലെങ്കിൽ ചുണങ്ങു എന്നിവയാണ് ടോക്സിക് ഷോക്ക് സിൻഡ്രോമിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

3. അലർജി

periods pain

ചില സ്ത്രീകളിൽ മെൻസ്ട്രല്‍ കപ്പുകൾ ഉപയോഗിക്കുമ്പോൾ അസ്വസ്ഥതയോ അലർജിയോ ഉണ്ടാകാം. പ്രത്യേകിച്ച് സിലിക്കൺ അല്ലെങ്കിൽ റബ്ബർ വസ്തുക്കളോട് അലർജി ഉള്ളവരിൽ. കൂടാതെ കപ്പുകൾ ഇൻസേട്ട് ചെയ്യുന്നത് കൃത്യമല്ലാതെ വരികയോ ​ഗുണനിലവാരമില്ലാത്തതോ ആയ കപ്പുകൾ ഉപയോ​ഗിക്കുമ്പോഴോ യോനിയിലെ ഭിത്തികൾക്കുള്ളിൽ അസ്വസ്ഥത, വരൾച്ച അല്ലെങ്കിൽ ഉരച്ചിലുകൾ എന്നിവ ഉണ്ടാകാം. ഇത് അണുബാധയ്ക്ക് കാരണമാകാം. ഉയർന്ന ​ഗുണനിലവാരമുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ മെൻസ്ട്രല്‍ കപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് ശരിയായ രീതിയിലാണ് ഉപയോ​ഗിക്കുന്നതെന്നും ഉറപ്പു വരുത്തുക.

4. ഇൻസേർഷൻ, പുറത്തെടുക്കല്‍

Menstrual Cups allergies

തുടക്കക്കാർക്ക് മെൻസ്ട്രൽ കപ്പ് ഉപയോ​ഗം അൽപം ബുദ്ധിമുട്ടായി തോന്നാം. കപ്പ് ശരിയായി ഇൻസേട്ട് ചെയ്തില്ലെങ്കിൽ അത് ചോർച്ചയ്ക്കും കപ്പ് പുറത്തെടുക്കുന്നതിലും പ്രയാസമായി വരാം. കപ്പ് അനുചിതമായ രീതിയിൽ പുറത്തെടുക്കുന്നത് യോനിയിലെ ഭിത്തികളിലോ സെർവിക്സിലോ അമിതമായ സമ്മർദ്ദം ചെലുത്തുകയും അസ്വസ്ഥതയിലേക്ക് നയിക്കുകയും ചെയ്യും. അതിനായി കപ്പുകൾ ഇൻസേട്ട് ചെയ്യുന്ന രീതിയും പുറത്തെടുക്കുന്ന രീതിയും കൃത്യമായി മനസിലാക്കേണ്ടത് പ്രധാനമാണ്.

5. പെൽവിക് ഓർഗൻ പ്രോലാപ്‌സ് (പിഒപി)

Menstrual Cups pop

മെൻസ്ട്രൽ കപ്പിന്റെ ആവർത്തിച്ചുള്ള അനുചിതമായ ഉപയോഗം കാലക്രമേണ പെൽവിക് ഓർഗൻ പ്രോലാപ്‌സിന് കാരണമാകാം. പെൽവിക് പേശികൾ ദുർബലമാകുകയും മൂത്രസഞ്ചി, ഗർഭാശയം അല്ലെങ്കിൽ മലാശയം പോലുള്ള അവയവങ്ങൾ യോനി കനാലിലേക്ക് ഇറങ്ങുകയും ചെയ്യുന്നതാണ് പെൽവിക് ഓർഗൻ പ്രോലാപ്‌സ് എന്ന അവസ്ഥ.

ദുർബലമായ പെൽവിക് ഫ്ലോർ പേശികളുള്ള സ്ത്രീകളിൽ പെൽവിക് ഓർഗൻ പ്രോലാപ്‌സ് അപകട സാധ്യത കൂടുതലാണ്. പെൽവിക് ഫ്ലോർ പ്രശ്‌നങ്ങൾ മുൻകാലങ്ങളിൽ നേരിട്ടിട്ടുണ്ടെങ്കിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com