Microwave oven
Microwave ovenMeta AI Image

മൈക്രോവേവ് ഓവൻ ഉപയോ​ഗിച്ചാൽ കാന്‍സര്‍ വരും!

മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന റേഡിയേഷന്‍ കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രചാരം.
Published on

ന്നത്തെ ആധുനിക അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് മൈക്രോവേവ് ഓവന്‍. പാചകം സൂപ്പര്‍ ഈസിയാക്കുന്ന ഒരു അടുക്കള ഹീറോ, എന്നാല്‍ മൈക്രോവേവിനെ വില്ലനായി ചിത്രീകരിക്കുന്നവരും ചുരുക്കമല്ല. മൈക്രോവേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന റേഡിയേഷന്‍ കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രചാരം.

ഹാനികരമായ റേഡിയേഷന്‍

'റേഡിയേഷന്‍' എന്ന വാക്ക് ആണ് പ്രശ്‌നം. വൈദ്യുതിയെ ഇലക്ട്രോമാഗനെറ്റിക് തരംഗങ്ങളാക്കിയാണ് മൈക്രോവേവ് പാചകം എളുപ്പമാക്കുന്നത്. ഈ തരംഗങ്ങള്‍ക്ക് ഭക്ഷണത്തിലെ തന്മാത്രകളെ ഉത്തേജിപ്പിക്കാന്‍ കഴിയും. ഇത് ഊര്‍ജത്തെ ചൂടാക്കി മാറ്റുന്നു. അതായത്, നിങ്ങളുടെ കൈകള്‍ തമ്മില്‍ ഉരസുമ്പോള്‍ ചൂടാകുന്നതു പോലെ.

മൈക്രോവേവില്‍ നിന്ന് ഉണ്ടാകുന്ന റേഡിയേഷന്‍ ദോഷകരമാണോ?

മൈക്രോവേവ് ഓവന്‍ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മൈക്രോവേവില്‍ നിന്ന് ഉണ്ടാകുന്ന റേഡിയേഷന്‍ നോണ്‍-അയോണൈസ്ഡ് ആണ്, അത് അത്ര മാരകമല്ല. അവയ്ക്ക് നിങ്ങളുടെ ഡിഎന്‍എയെ സ്വധീനിക്കാനുള്ള കഴിവില്ല, അതുകൊണ്ട് തന്നെ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഇവയുടെ റേഡിയേഷന്‍ മൂലമുണ്ടാകുമെന്ന ഭയം വേണ്ട.

ഭക്ഷണത്തിന്റെ പോഷകഗുണം നഷ്ടമാകുമോ?

ഏത് രീതിയില്‍ പാകം ചെയ്താലും ഭക്ഷണത്തിന്‍റെ പോഷകമൂല്യം ചെറിയ തോതില്‍ കുറയും. എന്നാല്‍ മൈക്രോവേവില്‍ ആകുമ്പോള്‍ പാകത്തിന് എടുക്കുന്ന സമയപരിധി വളരെ കുറവാണ് മാത്രമല്ല, ചൂട് അമിതമല്ല താനും. അതുകൊണ്ട് തന്നെ മറ്റ് പാചക രീതിയെക്കാള്‍ സുരക്ഷിതമാണ് മൈക്രോവേവ്. ഭക്ഷണത്തിന്‍റെ പോഷകമൂല്യം നഷ്ടമാവുകയുമില്ല.

Microwave oven
കുളിക്കുമ്പോൾ ഈ മൂന്ന് ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ വിട്ടുപോകരുത്

പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്

എന്നാല്‍ മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, പ്ലാസ്റ്റിക്കില്‍ കണ്ടേക്കാവുന്ന ബിസ്‌ഫെനോള്‍-എ(ബിപിഎ), താലേറ്റുകള്‍ എന്നിവ ശരീരത്തിലെ ഹോര്‍മോണുകളായ ഈസ്ട്രജന്റെയും ടെസ്‌റ്റോസ്റ്റിറോണിന്റെയും ഉല്‍പാദനം തടസപ്പെടുത്താന്‍ ശേഷിയുള്ളതാണ്. മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കാന്‍ ഇത്തരം പാത്രങ്ങള്‍ ഉപയോഗിക്കുന്നത് രാസവസ്തുക്കള്‍ പുറത്തു വരാനും അത് ഭക്ഷണത്തിലൂടെ ശരീരത്തിലെത്താനും കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

Microwave oven
'ശുദ്ധമായ' പശുവിന്‍ പാല്‍ ഒറിജിനല്‍ ആണോ? എങ്ങനെ തിരിച്ചറിയാം

2023ല്‍ എന്‍വയണ്‍മന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മൈക്രോവേവ് ചെയ്യുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ അവയുടെ ഓരോ ചതുരശ്ര സെന്റിമീറ്ററുലും നാല് ദശലക്ഷം മൈക്രോപ്ലാസ്റ്റിക്കുകള്‍ പുറത്തുവിടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കും മൈക്രൈപ്ലാസ്റ്റിക്കും വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ബിസ്‌ഫെനോള്‍-എ(ബിപിഎ), താലേറ്റുകള്‍ ശരീരത്തിലെത്തുന്നത് അപകടമാണ്. അതുകൊണ്ട് മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഗ്ലാസ് അല്ലെങ്കില്‍ സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കാം.

Summary

Is the usage of Microwave Ovens cause cancer?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com