മുഖത്ത് സ്ക്രീൻ തൊടുന്ന ഭാഗത്ത് കുരു, കോടിക്കണക്കിന് അണുക്കളുടെ ഹബ്, സ്മാർട്ട് ഫോൺ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ കോട്ടൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള തുണി ഉപയോ​ഗിച്ച് സ്ക്രീൻ തുടയ്ക്കുന്നത് പോറലുകൾ ഉണ്ടാക്കും.
smart phone cleaning tips
smart phone cleaning tipsPinterest
Updated on
1 min read

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കാത്തവർ ചുരുക്കമായിരിക്കും. രാവിലെ ഉണരുന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ അവ നമ്മെ പറ്റിപ്പിടിച്ചിരിക്കും. ഫോൺ സ്ക്രീനിൽ ഒരു ടോയ്ലറ്റ് സീറ്റിനെക്കാൾ പത്തിരട്ടി രോ​ഗാണുക്കൾ ഉണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ടോയ്ലറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നാം ഫോൺ കൊണ്ടുപോകാറുണ്ട്. തുടർച്ചയായുള്ള ഉപയോ​ഗം മൂലം ഫോൺ സ്ക്രീൻ കോടിക്കണക്കിന് അണുക്കളുടെ ഹബ് ആയി മാറുന്നു. ഫോൺ വിളിക്കാനായി ഇവ മുഖത്തോടും ചർമത്തോടും തൊടുമ്പോൾ ഇത് മുഖക്കുരുവിനും മറ്റ് അണുബാധയ്ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ, ഫോൺ തുടയ്ക്കുന്നത് വെറുമൊരു ഭം​ഗിക്കല്ല, നമ്മുടെ ആരോ​ഗ്യത്തിന് വേണ്ടിക്കൂടിയാണ്.

ഫോൺ വൃത്തിയാക്കുമ്പോൾ

സാധാരണ കോട്ടൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള തുണി ഉപയോ​ഗിച്ച് സ്ക്രീൻ തുടയ്ക്കുന്നത് പോറലുകൾ ഉണ്ടാക്കാൻ കാരണമാകും. പകരം കണ്ണട തുടയ്ക്കാൻ ഉപയോ​ഗിക്കുന്ന മൃദുവായ മൈക്രോ ഫൈബർ തുണി ഉപയോ​ഗിക്കുന്നതാണ് ഏറ്റവും ഉചിതം.

smart phone cleaning tips
ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

ആഴത്തിൽ വൃത്തിയാക്കണമെന്നുണ്ടെങ്കിൽ തുണിയിൽ അൽപം വെള്ളമോ ക്ലീനറോ നനച്ച് പതുക്കെ തുടയ്ക്കാം. ഒരിക്കലും ലിക്വിഡ് നേരിട്ട് സ്ക്രീനിലേക്ക് ഒഴിക്കരുത്. കൂടാതെ കഠിനമായ സോപ്പുകളോ വിൻഡോ ക്ലീനറുകളോ ഒഴിവാക്കാം. കാരണം ഇവ സ്ക്രീനിലെ സുരക്ഷാ പാളികളെ നശിപ്പിക്കുന്നതാണ്.

smart phone cleaning tips
ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല

ടോയ്ലറ്റിൽ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോൺ ഉപയോ​ഗം ഒഴിവാക്കുന്നത് അണുക്കൾ സ്ക്രീനിലെത്തുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും. ദിവസവും ഫോൺ തുടയ്ക്കുന്നത് ഫോണിന് പുതുമ നൽകുമെന്ന് മാത്രമല്ല, രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Summary

Mobile Phone Cleaning tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com