ഡയറ്റ് ചെയ്തിട്ടും കുടവയറു കുറയുന്നില്ലേ? രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

പലപ്പോഴും നമ്മൾ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാകുകയും ചെയ്യാം.
Belly fat Morning Mistakes
Belly fat Morning MistakesMeta AI Image
Updated on
2 min read

കുടവയറ് വെറുമൊരു സൗന്ദര്യപ്രശ്നമായി മാത്രം കാണാനാകില്ല, വയറിന് ചുറ്റുമുള്ള കൊഴുപ്പ് നിരവധി ആരോ​ഗ്യ സങ്കീർണതകൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്കൊപ്പം രാവിലെയുള്ള ചില ശീലങ്ങളും കുടവയറ് അല്ലെങ്കിൽ ബെല്ലി ഫാറ്റിന് കാരണമാകുന്നുണ്ട്. പലപ്പോഴും നമ്മൾ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാകുകയും ചെയ്യാം.

രാവിലെ ചെയ്യുന്ന 10 അബദ്ധങ്ങൾ

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുക

പലരും ചെയ്യുന്ന അബദ്ധമാണ് തിരക്കു മൂലമോ ശരീരഭാരം കുറയ്ക്കുന്നതിൻ്റെ ഭാ​ഗമായോ രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകും. കൂടാതെ പിന്നീട് വിശപ്പ് വർധിക്കാനും ഭക്ഷണം കൂടുതൽ കഴിക്കാനും കാരണമാകും. ഇതിലൂടെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിക്കുന്നു.

വെള്ളം ഒഴിവാക്കുക

ഉറക്കം ഉണരുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം അനുഭവപ്പെടാം. രാവിലെ ദിവസം ആരംഭിക്കുമ്പോൾ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളത്തോടെ ദിവസം ആരംഭിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും മെറ്റബോളിസം മെറ്റപ്പെടുത്താനും സഹായിക്കും. ശരീരത്തിന് ഊർജ്ജം ലഭ്യമാകാനും ശരീരഭാര നിയന്ത്രണത്തിനും ഇത് സഹായകരമാണ്.

ചായ/കാപ്പി

പലരുടെയും ദിവസം ആരംഭിക്കുന്നത് പഞ്ചസാര ചേർത്ത ചായ അല്ലെങ്കിൽ കാപ്പിയിലൂടെയാണ്. പഞ്ചസാര ചേർക്കുന്നതു കൊണ്ട് തന്നെ ദിവസത്തിന്റെ തുടക്കത്തിൽ തന്നെ അനാവശ്യ കലോറി ശരീരത്തിലെത്തുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഒരു കാരണമാകുന്നുണ്ട്. അതിനൊപ്പം രാവിലെ ഉണരുമ്പോൾ ഉയർന്നു നിൽക്കുന്ന കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണുകളെ ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ ട്രി​ഗർ ചെയ്യാനും സമ്മർദം കൂടാനും കാരണമാകും.

പ്രോട്ടീൻ കുറഞ്ഞ ബ്രേക്ക്ഫാസ്റ്റ്

രാവിലെ കാർബോഹൈഡ്രേറ്റ് മാത്രമുള്ള ഭക്ഷണം കഴിച്ചാൽ വിശപ്പ് വേഗം തിരിച്ചുവരും. മുട്ട, പയറുവർഗങ്ങൾ, തൈര്, നട്സ് എന്നിവ പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കും.

ബ്രേക്ക്ഫാസ്റ്റ് വൈകിപ്പിക്കുക

ഉറക്കമുണർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും കഴിക്കാതെ ഇരിക്കുന്നത് ശരീരത്തിലെ ഹോർമോൺ ബാലൻസിനെ ബാധിക്കാം. ഇത് അമിതവിശപ്പിനും അധിക ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കാം.

വ്യായാമം

രാവിലെ വ്യായാമം ചെയ്യാതിരിക്കുന്നത് കലോറി ചെലവാകുന്നത് കുറയ്ക്കാം. രാവിലെ ന‌ടത്തം അല്ലെങ്കിൽ ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം

രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാത്തവർക്ക് രാവിലെ കൂടുതൽ ക്ഷീണം അനുഭവപ്പെടും. ഇത് വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.

മൊബൈൽ ഫോണിൽ നേക്കി ഭക്ഷണം കഴിക്കുക

രാവിലെ ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോൺ, ടിവി എന്നിവയിൽ ശ്രദ്ധിച്ചിരിക്കുന്നത് എത്ര ഭക്ഷണം കഴിക്കുന്നുവെന്ന് തിരിച്ചറിയാതെ പോകാൻ കാരണമാകും. ഇതിലൂടെ കലോറി ഉപഭോഗം വർധിക്കാം.

പ്രോസസ്ഡ് ഭക്ഷണങ്ങൾ

ബ്രേക്ക്‌ഫാസ്റ്റ് സീരിയലുകൾ, ഫ്ലേവേർഡ് യോഗർട്ടുകൾ, എനർജി ബാറുകൾ എന്നിവയിൽ പലപ്പോഴും പഞ്ചസാരയും കലോറിയും കൂടുതലായിരിക്കും. ഇവ സ്ഥിരമായി കഴിക്കുന്നത് വയറ്റിലെ കൊഴുപ്പ് വർധിപ്പിക്കാൻ ഇടയാക്കും.

അമിതമായ മാനസിക സമ്മർദ്ദത്തോടെ ദിവസം ആരംഭിക്കുക

രാവിലെ തന്നെ സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടുന്നത് കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് ഉയർത്താം. ഈ ഹോർമോണിന്റെ വർധന വയറിന് ചുറ്റുമുള്ള കൊഴുപ്പ് സംഭരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

Belly fat Morning Mistakes
ആർത്തവത്തിന് മുൻപ് മുഖക്കുരു വരാറുണ്ടോ? ഇതാണ് കാര്യം

കുടവയറ് കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങൾ

  • ഉറക്കമുണർന്ന ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക.

  • ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

  • രാവിലെ കുറഞ്ഞത് 20–30 മിനിറ്റ് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക.

  • പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക.

  • മതിയായ ഉറക്കം ഉറപ്പാക്കുക.

  • ദിവസത്തിന്റെ തുടക്കം പോസിറ്റീവായ മനോഭാവത്തോടെ ആരംഭിക്കുക.

Belly fat Morning Mistakes
വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല, അത്താഴം കഴിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

കുടവയറ് ഒരുദിവസം കൊണ്ട് ഉണ്ടാകുന്നതല്ല, അതുപോലെ ഒരു ദിവസം കൊണ്ട് കുറയ്ക്കാനും കഴിയില്ല. എന്നാൽ രാവിലെ ചെയ്യുന്ന ഇത്തരം അബദ്ധങ്ങൾ തിരുത്തുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ഭാരം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമാകും. ആരോഗ്യകരമായ പ്രഭാത ശീലങ്ങൾ ദീർഘകാല ആരോഗ്യത്തിനും ശരീര സൗന്ദര്യത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

Summary

Morning mistakes that may cause belly fat, tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com