
പൊണ്ണത്തടി അല്ലെങ്കിൽ ശരീരഭാരം കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതു കൊണ്ട് തന്നെ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും കുറവല്ല. ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവർ വരെ നമ്മുക്കിടയിലുണ്ട്.
പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുടെ പൊതുവായ ചില മിഥ്യാധാരണകൾ
ക്രാഷ് ഡയറ്റ്, കലോറി നിയന്ത്രിച്ചു കൊണ്ടുള്ള കഠിനമായ ഡയറ്റുകൾ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കിയേക്കും എന്നാൽ അവ അത്ര സുരക്ഷിതമല്ല. പലപ്പോഴും ഇത്തരത്തിൽ കുറയുന്ന ശരീരഭാരം വളരെ പെട്ടെന്ന് തന്നെ പഴയ രീതിയിലേക്ക് എത്താനും കാരണമായേക്കും. കൂടാതെ പോഷകമില്ലായ്, പേശികളുടെ ബലക്കുറവ്, ഉപാപചയ മാന്ദ്യം എന്നിവയിലേക്കും നയിച്ചേക്കാം. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഒപ്പം ഇടയ്ക്കിടെ ട്രീറ്റുകൾ ആസ്വദിക്കുന്നതും ദീർഘകാല ഭാരം നിയന്ത്രിക്കുന്നതിന് കൂടുൽ ഫലപ്രദമാണ്.
കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമത്തിൽ നിന്ന് മുഴുവനായും വെട്ടിക്കുറയ്ക്കുന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന നടപടിയെന്നാണ് പലരും ചിന്തിച്ചു വെച്ചിരിക്കുന്നത്. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും കൊഴപ്പംപിടിച്ചതല്ല. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയിൽ സങ്കീർണമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നാരുകളുടെ ഉറവിടമാണ്. ദഹനത്തിന് വളരെ പ്രധാനമാണ്. വൈറ്റ് ബ്രെഡ്, മധുര പലഹാരങ്ങൾ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളാണ് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
ശരീരഭാരം കുറയ്ക്കുന്നതിന് ചിലർ പട്ടിണികിടക്കുന്ന പ്രവണയുണ്ട്. പ്രത്യേകിച്ച് പ്രഭാതഭക്ഷണം. എന്നാൽ ഇത് പലപ്പോഴും തിരിച്ചടിക്ക് കാരണമാകും. ഭക്ഷണം ഒഴിവാക്കുമ്പോൾ മെറ്റബോളിസം മന്ദഗതിയിലാവുന്നു. ഇത് കലോറി കത്തിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിലേക്ക് നയിക്കുന്നു. വിശപ്പ് വർധിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇത് കാരണമാകും.
കൊഴുപ്പടങ്ങിയ ഭക്ഷണം ശരീരഭാരം വർധിപ്പിക്കാനും ഹൃദ്രോഗസാധ്യത വർധിപ്പിക്കാനും കാരണമാകുന്നു. എന്നാൽ എല്ലത്തരം കൊഴുപ്പും മോശമല്ല. അവോക്കാഡോ, പയർവഗ്ഗങ്ങൾ, വിത്തുകൾ, ഒലിവ് ഓയിൽ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് തലച്ചോറിൻ്റെ ആരോഗ്യത്തിനും ഹോർമോൺ ഉൽപാദനത്തിനും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിനും അത്യാവശ്യമാണ്. ഈ കൊഴുപ്പുകൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും സംതൃപ്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
വ്യായാമം ശരീരത്തിലെ കലോറി കത്തിക്കാൻ സഹായിക്കുമെങ്കിലും പൊണ്ണത്തടി കുറയ്ക്കാനുള്ള ഒറ്റമൂലിയല്ല. വ്യയാമെ ചെയ്ത ശേഷം കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കും. ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം സമീകൃതാഹാരവും കഴിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
