

ന്യൂഡൽഹി: രാജ്യത്ത് ഒരു വർഷം മൂന്നുലക്ഷത്തോളം പേർക്ക് പാമ്പുകടിയേൽക്കുന്നുവെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ദേശീയ കർമപദ്ധതി തയ്യാറാക്കി കേന്ദ്രം. ഉടനടി സഹായവും മാർഗനിർദേശവും പിന്തുണയും ലഭ്യമാക്കാൻ സ്നേക്ക്ബൈറ്റ് ഹെൽപ് ലൈൻ പ്രാബല്യത്തിൽ വന്നു.
15400 ആണ് ഹെൽപ് ലൈൻ നമ്പർ. ആദ്യഘട്ടത്തിൽ പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രാപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം.
പാമ്പു കടിയേറ്റാൽ എന്ത് ചെയ്യണം
ശാന്തത പാലിക്കുക
കടിയേറ്റയാളെ ഇടതുവശം തിരിച്ച് കിടത്തുക
കടിയേറ്റ സ്ഥലത്ത് ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, ഇറുകിയ വസ്ത്രങ്ങൾ എന്നിവയുണ്ടെങ്കിൽ മാറ്റുക
ഉടൻ ആശുപത്രിയിലെത്തിക്കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാമ്പുകടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തത്
പരിഭ്രമിക്കരുത്
പാമ്പിനെ തല്ലിക്കൊല്ലാനോ ആക്രമിക്കാനോ ശ്രമിക്കരുത്
കടിയേറ്റയാളെ നിവർത്തിക്കിടത്തരുത്
തുണിയോ, ചരടോ ഉപയോഗിച്ച് മുറിവുള്ള ഭാഗത്ത് കെട്ടരുത്
പച്ചിലമരുന്നുകൾ ഉൾപ്പടെയുള്ള നാട്ടുചികിത്സ അരുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates