

നര കയറാൻ പ്രായം ഇന്നൊരു ഘടകമേയല്ല. അകാലനര ബാധിച്ച ചെറുപ്പക്കാർ കൂടിവരികയാണ്. അകാലനരയ്ക്ക് പിന്നിൽ പോഷകാഹാരക്കുറവ്, പാരമ്പര്യം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ജീവിത ശൈലി തുടങ്ങിവ നിരവധി ഘടകങ്ങളുണ്ട്. പോഷകരക്കുറവ് കണ്ടെത്തി ഭക്ഷണ ക്രമം പരിഷ്കരിക്കുകയാണ് നരയെ പ്രതിരോധിക്കാനുള്ള ആദ്യ മാർഗം. മാനസിക സമ്മർദ്ദവും ഉറക്കമില്ലാമയും നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.
എത്രയൊക്കെ പരീക്ഷിച്ചാലും ചിലർ അവസാനം എത്തിപ്പെടുക കൃത്രിമ ഡൈ പോലുള്ളവയിലാണ്. അൽപ നേരത്തെക്ക് നര മറയ്ക്കാമെന്നതിലുപരി ചർമ അലർജി പോലുള്ള നിരവധി ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് അവ കാരണമാകും. ഇത്തരക്കാർക്ക് പ്രകൃതി ദത്ത ഡൈ പരീക്ഷിക്കാം.
നാച്യുറൽ ഡൈ
വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ നെല്ലിക്ക മുടിയുടെ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരിക്കാൻ സഹായിക്കും. ഇതിൽ അൽപം ഉലുവയും ചേർത്ത് ഉപയോഗിക്കുന്നത് അകാല നരയെ തടയുക മാത്രമല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മൂന്ന് ടീസ്‌പൂൺ വെളിച്ചെണ്ണയിൽ ആറേഴ് നെല്ലിക്ക കഷണങ്ങൾ ചേർത്ത് കുറച്ച് നേരം ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി ചേർക്കുക. തണുത്തതിന് ശേഷം രാത്രി തലയോട്ടിയിൽ പുരട്ടണം. രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുക്കിക്കളയണം.
മുടിക്ക് പോഷകം നൽകുന്ന നിരവധി ഗുണങ്ങൾ അടങ്ങിയതാണ് കുരുമുളക്. മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നതിന് പുറമേ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ഒരു ടേബിൾ സ്പൂൺ പൊടിച്ച കുരുമുളകും നാരങ്ങ നീരും അരക്കപ്പ് തൈരുമായി യോജിപ്പിക്കുക. ഈ മിശ്രിതം നന്നായി ഇളക്കി മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. ഏകദേശം ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ മൂന്നു തവണ ഇത് ആവർത്തിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates