

സോഷ്യൽമീഡിയയിൽ കോഫി ട്രെൻഡുകൾ മാറിമാറി വരാറുണ്ട്. ഫിറ്റ്നസ് പ്രേമികളുടെയും തിരക്കുള്ള ജോലിക്കരുടെയും ശ്രദ്ധപിടിച്ചുപറ്റുകയാണ് കോഫിയുടെ പുതിയ ട്രെൻഡ് ആയ 'പ്രോഫി'. ഒറ്റ കപ്പിൽ പോഷകഗുണങ്ങളും ഊർജവും നൽകുന്ന പ്രോട്ടീന്റെയും കോഫിയുടെയും ഒരു ബ്ലന്റഡ് ഫോം ആണ് 'പ്രോഫി'. ദിവസവും കഫീൻ ഉപയോഗത്തിനൊപ്പം പ്രോട്ടീൻ അളവു വർധിപ്പിക്കാൻ എളുപ്പവഴി തിരയുന്നവർക്കിടയിൽ ഈ ട്രെൻഡ് വലിയ പ്രാചരം നേടുന്നുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, 'പ്രോട്ടീൻ-കോഫി' എന്നതിന്റെ ചുരുക്കരൂപമാണ് 'പ്രോഫി'. കോഫിയിൽ പ്രോട്ടീൻ പൗഡറോ അല്ലെങ്കിൽ കുടിക്കാൻ പാകത്തിലുള്ള പ്രോട്ടീൻ ഷേക്കോ ചേർത്താണ് 'പ്രോഫി' തയ്യാറാക്കുന്നത്. രാവിലെ കോഫിയും പ്രോട്ടീൻ ഷേക്കും വെവ്വേറെ കഴിക്കുന്നതിന് പകരം, ഇവ രണ്ടും ഒരുമിച്ച് ഒരൊറ്റ പാനീയമാക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയം.
പ്രഭാതഭക്ഷണത്തോടൊപ്പമോ, വർക്കൗട്ടിന് മുൻപോ അല്ലെങ്കിൽ വൈകുന്നേരങ്ങളിലോ പ്രോഫി കഴിക്കാം. ഇത് ഒരേ സമയം കഫീൻ്റെ ഉന്മേഷവും പ്രോട്ടീൻ്റെ ഊർജ്ജവും നൽകുന്നു. ആധുനിക ജീവിതശൈലിയിൽ സമയം ലാഭിക്കുക എന്നതിനാണ് മുൻഗണന.
സാധാരണ കോഫിയെ അപേക്ഷിച്ച് പ്രോഫിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ട്. പ്രധാനമായും കഫീൻ മാത്രം നൽകുന്ന ബ്ലാക്ക് കോഫിയിൽ നിന്ന് വ്യത്യസ്തമായി, പ്രോഫിയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് അടക്കാനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
അധിക പ്രോട്ടീൻ ആളുകൾക്ക് കൂടുതൽ സമയത്തേക്ക് വയറ് നിറഞ്ഞ അനുഭൂതി നൽകുകയും, അമിതമായി കഫീൻ കഴിക്കുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള ഊർജ്ജ വ്യതിയാനങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനം സാവധാനത്തിലാക്കി കോഫിയേക്കാൾ സ്ഥിരതയുള്ള ഊർജ്ജം നൽകുകയും ചെയ്യുന്നു. ഇത് കഫീനോടുള്ള അമിത ആസക്തി കുറയ്ക്കാനും കൂടുതൽ കോഫി കുടിക്കുമ്പോൾ ഉണ്ടാകുന്ന തളർച്ച തടയാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates