ഉരുളക്കിഴങ്ങ് രാവിലെ, അത്താഴത്തിന് ബ്രൊക്കോളി; പ്രമേഹരോ​ഗികൾ എന്ത് ഭക്ഷണം എപ്പോൾ കഴിക്കണം, ഹൃദയാരോ​ഗ്യത്തിന് നിർണായകം 

പ്രമേഹം ഉള്ള ഒരു വ്യക്തിയിൽ ഹൃദ്രോഗത്തിന്റെയും സ്‌ട്രോക്കിന്റെയും റിസ്‌ക്ക് വളരെ കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

രാൾ ഭക്ഷണം കഴിക്കുന്ന സമയവും അയാളുടെ ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ. ചില ഭക്ഷണങ്ങൾ ദിവസത്തിന്റെ ഏത് സമയത്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

പ്രമേഹം ഉള്ള ഒരു വ്യക്തിയിൽ ഹൃദ്രോഗത്തിന്റെയും സ്‌ട്രോക്കിന്റെയും റിസ്‌ക്ക് വളരെ കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഇവയെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ ഏറ്റവും മികച്ച മാർഗ്ഗം ഭക്ഷണരീതിയിൽ മാറ്റം വരുത്തുക എന്നതാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ഇതിനോടൊപ്പം എപ്പോൾ കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് അവർ പറഞ്ഞു.

രക്തത്തിൽ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് പഞ്ചസാര കലരുന്ന പ്രക്രിയയെ ദീർഘകാലത്തേക്ക് ബാധിക്കുന്ന ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാര കോശങ്ങളുമായി കലരുന്നത് ഇൻസുലിൻ ആണ് നിയന്ത്രിക്കുന്നതാണ്. എന്നാൽ ഒരാളുടെ ശരീരം ഇൻസുലിനോട് പ്രതികരിക്കാതിരിക്കുകയോ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. 

പ്രമേഹരോഗികൾ വൈകുന്നേരങ്ങളിൽ കൂടുതൽ ഊർജ്ജവും മാക്രോ ന്യൂട്രിയന്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വെല്ലുവിളിയാകുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കാൻ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെ വിശകലനം ചെയ്യുകയായിരുന്നു ഗവേഷകർ. 4642 ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പഠിച്ചപ്പോൾ ചില ഭക്ഷണങ്ങൾ കളിക്കുന്ന സമയവും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഉദ്ദാഹരണത്തിന് രാവിലെ സ്റ്റാർച്ച് അടങ്ങിയ ഉരുളക്കിഴങ്ങ് പോലെയുള്ളവയും ഉച്ചയ്ക്ക് മുഴുവൻ ധാന്യങ്ങളും അത്താഴത്തിന് ബ്രൊക്കോളി പോലുള്ള പച്ചകറികളും പാലും കഴിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണം ഒഴിവാക്കുമെന്നാണ് കണ്ടെത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com