പുതിയ തരം പ്രമേഹം കണ്ടെത്തി, ടൈപ്പ് 1, 2 ഡയബറ്റീസ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തം

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്.
testing blood sugar
ടൈപ്പ് 5 പ്രമേഹം
Updated on
1 min read

ഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 2024-ലെ കണക്ക് പ്രകാരം ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷം കടന്നു. 1990 മുതല്‍ ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ് ഇരട്ടിയായി വര്‍ധിച്ചതായി ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതിനിടെ പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ 'ടൈപ്പ് 5 പ്രമേഹം' എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.

തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) വേൾഡ് ഡയബറ്റിസ് കോൺഗ്രസിലായിരുന്നു പ്രഖ്യാപനം.

എന്താണ് ടൈപ്പ് 5 പ്രമേഹം

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഒരു പ്രമേഹമാണിത്. മെലിഞ്ഞവരിലും (ശരീരഭാരം കുറഞ്ഞവരില്‍) പോഷകാഹാരക്കുറവുള്ളതുമായ കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്. പ്രതിവർഷം ടൈപ്പ് 5 പ്രമേഹ ബാധിതരുടെ എണ്ണം 20 മുതൽ 25 വരെ ദശലക്ഷം വരെയാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി, ടൈപ്പ് 5 പ്രമേഹമുള്ള രോഗികളിൽ സാധാരണ ആന്റിബോഡികൾ കാണിക്കില്ല. 50 ശതമാനം കേസുകളിലും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരാറില്ല, ഗുളികകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്.

2022-ൽ ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹം, പൊണ്ണത്തടി മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹത്തിൽ നിന്നും, ടൈപ്പ് 1 പ്രമേഹത്തിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ തെളിയിക്കുന്നു.

ജെ-ടൈപ്പ് പ്രമേഹം

1955-ല്‍ ജമൈക്കയിലാണ് ആദ്യമായി പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹം തിരിച്ചറിയുന്നത്. 1960-ല്‍ ജെ-ടൈപ്പ് പ്രമേഹമെന്ന് പേരിട്ടു. 1985-ല്‍ ലോകാരോഗ്യ സംഘടന ജെ- ടൈപ്പ് പ്രമേഹം പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ 1998-ല്‍ നീക്കം ചെയ്തു.

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹം ക്ഷയരോഗത്തേക്കാൾ സാധാരണമാണെന്ന് പഠനത്തിന് നേതൃത്വം വഹിച്ച വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് , ഗവേഷക ഹോക്കിന്‍സ് പറഞ്ഞു. രോഗത്തെ ഔദ്യോഗിക പ്രഖ്യാപിക്കുന്നത് രോഗികളെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകൾ കണ്ടെത്തുന്നതിനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടൈപ്പ് 5 പ്രമേഹം ചികിത്സക്കിന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെയില്ലെങ്കിലും, ചെറിയ അളവിൽ ഇൻസുലിൻ ഓറൽ ഏജന്റുകൾക്കൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് പഠനം സൂചിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com