

ഭക്ഷണം കഴിച്ചില്ലെങ്കിൽ, ഞെട്ടി എഴുന്നേറ്റാൽ, യാത്ര ചെയ്താൽ.., അങ്ങനെ തലവേദന എപ്പോൾ വേണമെങ്കിൽ അവതരിക്കാം. മണിക്കൂറുകൾക്കുള്ളിൽ ശമനം വരുന്നതാണ് മിക്കതും എന്നാൽ മൈഗ്രെയ്ൻ പോലെ ചില തലവേദനകൾ പെട്ടെന്നൊന്നും ശമിക്കണമെന്നില്ല.
മൈഗ്രെയ്ൻ എന്നു പറയുമ്പോൾ, പലപ്പോഴും വലിയ തലവേദനകളെയെല്ലാം മൈഗ്രെയ്ൻ ആക്കി മാറ്റുന്ന പ്രവണതയുമുണ്ട്. എന്നാൽ മൈഗ്രെയ്ൻ ഒരു തരം തലവേദനയാണെങ്കിലും, എല്ലാ തലവേദനകളും മൈഗ്രെയ്ൻ ആണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ന്യൂറോളജിസ്റ്റ് ആയ ഡോ. ജയന്തി ഗുരുമുഖാനി പറയുന്നു. വിവിധതരം തലവേദനകൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസിലാക്കുന്നത് ശരിയായ രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
മൈഗ്രെയ്ൻ എന്താണ്?
തലയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന തീവ്രമായ വേദനയും, ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്ദത്തോടുമുള്ള സംവേദനക്ഷമതയും ഉള്ള വിട്ടുമാറാത്ത നാഡീവ്യവസ്ഥാ രോഗമാണ് മൈഗ്രെയ്ൻ. ഇത് പതിവ് തലവേദനയിൽ നിന്ന് വ്യത്യസ്തമാണ്.
ഇത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും കഠിനമായ വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടാതെ കാഴ്ച മങ്ങൽ, കണ്ണ് വേദന തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ കാണപ്പെടാറുണ്ട്. ചില ആളുകൾക്ക് തലവേദന ആരംഭിക്കുന്നതിന് മുമ്പ് കാഴ്ച മങ്ങൽ പോലുള്ളത് അനുഭവപ്പെടാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
മൈഗ്രെയ്നെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണ
മിക്ക ആളുകളും എല്ലാ തലവേദനയും മൈഗ്രേൻ ആണെന്ന് കരുകാറുണ്ട്. എന്നാൽ അത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തലവേദനയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാം. ഓരോന്നിനും വ്യത്യസ്ത ചികിത്സകളാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ വേദന
പ്രസവവേദനയെക്കാൾ മാരകമായ വേദനയാണ് ക്ലസ്റ്റർ തലവേദന എന്നാണ് വിലയിരുത്തുന്നത്. ക്ലസ്റ്റർ തലവേദന ജീവന് ഭീഷണിയല്ലെങ്കിലും ഇതുണ്ടാക്കുന്ന ആഘാതം മാരകമാണ്. ക്ലാസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്.
എന്താണ് ക്ലസ്റ്റര്‍ തലവേദന?
ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്‌ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം നിലനിൽക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ.
ചില സാധാരണ തലവേദന തരങ്ങളും അവയുടെ കാരണങ്ങളും
ടെൻഷൻ തലവേദന - പലപ്പോഴും സമ്മർദം അല്ലെങ്കിൽ കഴുത്ത് സംബന്ധമായ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തലവേദനയാണിത്.
ക്ലസ്റ്റർ തലവേദന - തീവ്രമായ, ഏകപക്ഷീയമായ, കണ്ണുമായി ബന്ധപ്പെട്ട വേദനയാണിത്. ക്ലാസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്.
സൈനസ് തലവേദന - ജലദോഷം, പനി തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലവേദനയാണിത്.
ബിപിയുമായി ബന്ധപ്പെട്ട തലവേദന - ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബ്രെയിൻ ട്യൂമർ തലവേദന - സ്ഥിരവും പുരോഗമിക്കുന്ന തരത്തിലുമാണ് ഇവയുടെ രീതി.
Neurologist debunks migraine myth: Not every headaches are migraine.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
