വാൽനട്ടും കശുവണ്ടിയും കഴിക്കേണ്ടത് എപ്പോൾ? സമയം തെറ്റിയാൽ പോഷക​ഗുണം കുറയും

ഊർജ്ജ നില, ദഹനം, രക്തത്തിലെ പഞ്ചസാര, വിശപ്പ് എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സമയക്രമം നിശ്ചയിക്കേണ്ടത്.
Walnut
WalnutPexels
Updated on
1 min read

പോഷകങ്ങളുടെ ഒരു പവർഹൗസ് ആണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി നിരവധി പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോ​ഗ്യം മെച്ചപ്പെടുത്താൻ പ്രധാനമാണ്. എന്നാൽ അവയുടെ ​ഗുണങ്ങൾ പരമാവധി ലഭിക്കാൻ, ഓരോ തരം നട്സിനും കഴിക്കാൻ പ്രത്യേക സമയക്രമം പാലിക്കേണ്ടതുണ്ട്.

ഊർജ്ജ നില, ദഹനം, രക്തത്തിലെ പഞ്ചസാര, വിശപ്പ് എന്നിവയെ ബാധിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് ഈ സമയക്രമം നിശ്ചയിക്കേണ്ടത്. ഓരോ തരം നട്സും നിർദ്ദിഷ്ട ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സവിശേഷ പോഷകങ്ങൾ നല്‍കുന്നുണ്ട്.

ബദാം

തലേന്ന് വെള്ളത്തിൽ കുതിർത്ത ബദാം രാവിലെ കഴിക്കുന്നതാണ് മികച്ചത്. ഇത് അവയിൽ അടങ്ങിയ വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കും.

വാൽനട്ട്

വാല്‍നട്ട് വൈകുന്നേരം കഴിക്കുന്നതാണ് നല്ലത്. കാരണം അതില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയ്ക്കൊപ്പം ഒമേഗ -3 ഉം മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും സഹായിക്കും.

Walnut
തോന്നും പോലെയല്ല, വിറ്റാമിൻ ഡിയുടെ അഭാവം മാറാൻ ഈ സമയം വെയിൽ കൊള്ളണം

പിസ്ത

പിസ്തയിലെ പ്രോട്ടീനും നാരുകളും ഊർജ്ജ നില സ്ഥിരപ്പെടുത്താനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും. ഉച്ചകഴിഞ്ഞുള്ള സമയത്ത് പിസ്ത കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരഭാരം കുറയ്ക്കൽ, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ സഹായിക്കും.

Walnut
'ആവശ്യം' ഉണ്ടെങ്കിൽ നന്നാവാൻ 30 സെക്കന്റ് മതി, സെൽഫ് കെയറിന്റെ പ്രാധാന്യം

കശുവണ്ടി

ഭക്ഷണത്തിനൊപ്പം കശുവണ്ടി ചേര്‍ത്ത് കഴിക്കാം. ഇതില്‍ അടങ്ങിയ സിങ്കും ഇരുമ്പും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഊർജ്ജ നിലയും മെച്ചപ്പെടുത്തും.

നിലക്കടല

വളരെ സുലഭമായി കിട്ടുന്ന പോഷകസമൃദ്ധമായ ഒന്നാണ് നിലക്കടല. കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും, കൂടുതൽ നേരം വയറു നിറയുന്നത് നിലനിർത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ നിലക്കടല സഹായിക്കും. നിലക്കടല കഴിക്കാന്‍ സമയക്രമം ഇല്ല, എപ്പോള്‍ വേണമെങ്കിലും നിലക്കടല കഴിക്കാം.

Summary

Nuts including Walnut health benefits and time for eat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com