
പ്രായം കൂടും തോറും പലര്‍ക്കും കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ എടുക്കേണ്ട അവസ്ഥയാണ്. പ്രമേഹ, കൊളസ്ട്രോൾ, പ്രഷർ എന്നിവേണ്ട ഒരു മരുന്നുകൾക്ക് മേൽ ആകും ജീവിതം. പ്രായം അറുപതുമൊക്കെ പിന്നിടുമ്പോള്‍ മരുന്നുകളുടെ മേലുള്ള ഈ അമിത ആശ്രിതത്വം കുറയ്‌ക്കാന്‍ ഇനി പറയുന്ന വഴികള്‍ സഹായിച്ചേക്കാം.
കുട്ടികള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും പ്രതിരോധകുത്തിവെപ്പുകളുണ്ട്. പ്രായമാകുമ്പോള്‍ പ്രതിരോധ ശേഷിയുടെ കരുത്ത് കുറയുന്നത് ന്യൂമോകോക്കല്‍ രോഗങ്ങള്‍, ഇന്‍ഫ്ലുവന്‍സ, ഷിംഗല്‍സ് പോലുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാം. വയസാകുമ്പോള്‍ ഇത്തരം അണുബാധകള്‍ വരുന്നത് തീവ്രമായ രോഗത്തിനും കാരണമാകാം.
ഇത്തരം രോഗങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ പ്രതിരോധ കുത്തിവയ്‌പ്പ് സഹായിക്കും. ഡിപ്‌തീരിയ, വില്ലന്‍ ചുമ പോലുള്ള രോഗങ്ങള്‍ക്കെതിരെ കുട്ടിക്കാലത്ത് എടുത്ത പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നല്‍കുന്ന സംരക്ഷണത്തിന്റെ ശക്തി ക്ഷയിക്കുമെന്നതിനാല്‍ ബൂസ്റ്റര്‍ ഡോസുകളും എടുക്കാവുന്നതാണ്.
പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍, വിത്തുകള്‍, നട്‌സ് എന്നിങ്ങനെ ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനും നിറഞ്ഞ ഭക്ഷണം
ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് പ്രായമാകുമ്പോൾ ചര്‍മ്മത്തിനുണ്ടാകുന്ന ക്ഷതം, മേധാശക്തിക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയെ ചെറുക്കാന്‍ സഹായിക്കാം. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ഡിയും ആവശ്യത്തിന് കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ശക്തിയെയും നിലനിര്‍ത്തും.
എയറോബിക് വ്യായാമങ്ങള്‍ ഹൃദയനിരക്ക് വര്‍ധിപ്പിക്കുകയും ഓക്‌സിജന്‍ പരമാവധി ഉപയോഗിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. സൈക്ലിങ്, നൃത്തം, മലകയറ്റം, ജോഗിങ്, നീന്തല്‍, വേഗത്തിലുള്ള നടത്തം എന്നിവയെല്ലാം എയറോബിക് വ്യായാമങ്ങളാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രമേഹത്തെ തടയാനും ഈ വ്യായാമം നല്ലതാണ്.
ഹൃദ്രോഗം, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, വൃക്കരോഗം, അര്‍ബുദം എന്നിവയെല്ലാം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ ആരോഗ്യ പരിശോധനകള്‍ സഹായിക്കും. നേരത്തെ കണ്ടെത്തിയാല്‍ രോഗസങ്കീര്‍ണ്ണതകള്‍ ഇല്ലാതെ ഇവ ചികിത്സിച്ച് മാറ്റാവുന്നതാണ്.
ഏകാന്തത, ഉത്‌കണ്‌ഠ , വിഷാദരോഗം എന്നിവയ്‌ക്കെല്ലാം സാധ്യതയുള്ള കാലഘട്ടമാണ് വാർധക്യം. ഇതിനാല്‍ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ആവശ്യമായ ശ്രദ്ധ ചെലുത്തണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates