സദ്യയില്‍ അല്‍പം വെറൈറ്റി പിടിച്ചാലോ, പൈനാപ്പിള്‍ അച്ചാര്‍ റെസിപ്പി

മാങ്ങ, നാരങ്ങ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൈനാപ്പിള്‍ അച്ചാര്‍ പരീക്ഷിച്ചു നോക്കിയാലോ
Pineapple
Pineapple PicklePexels
Updated on: 
1 min read

സദ്യയില്‍ തൊട്ടുകൂട്ടാന്‍ അച്ചാര്‍ പ്രധാനമാണ്. എന്നാല്‍ പതിവ് മാങ്ങ, നാരങ്ങ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൈനാപ്പിള്‍ അച്ചാര്‍ പരീക്ഷിച്ചു നോക്കിയാലോ.

ചേരുവ

  • പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞത്- രണ്ട് കപ്പ്

  • കശ്മീരി മുളകു പൊടി- 2-3 ടീസ്പൂണ്‍

  • കായപ്പൊടി-അര ടീസ്പൂണ്‍

  • വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍

  • ഉപ്പ്- ആവശ്യത്തിന്

  • പഞ്ചസാര-2-3 ടീസ്പൂണ്‍

  • കടുക്, ഉലുവ, കറിവേപ്പില- എണ്ണ താളിക്കാന്‍

Pineapple
ഓണപ്പലഹാരങ്ങള്‍; ചായയ്ക്കൊപ്പം കറുമുറെ കടിക്കാന്‍ കടുകടക്ക

തയ്യാറാക്കേണ്ട വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടായ ശേഷം കടുകും ഉലുവയും കറിവേപ്പിലയും ചേര്‍ക്കുക. ശേഷം പാനില്‍ മുകളുപൊടിയും കായപ്പൊടിയും ചേര്‍ത്ത് ഒന്ന് വറുത്തു മാറ്റിവെയ്ക്കാം. അതിലേക്ക് പൈനാപ്പിള്‍ ചേര്‍ക്കാം. ഇത് ഇളക്കി പാന്‍ വീണ്ടും അടുപ്പിലേക്ക് വെയ്ക്കാം.

Pineapple
വെറും 'എയ്സ്ത്തെറ്റിക്' മൂഡ് അല്ല, സദ്യ വാഴയിലയില്‍ വിളമ്പാന്‍ കാരണമുണ്ട്

ഇനി ആവശ്യത്തിന് ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ അടച്ചുവെച്ചു വേവിക്കാം. പൈനാപ്പിള്‍ പാകത്തിന് വെന്തുവരുമ്പോള്‍ വിനാഗിരി ഒഴിക്കാം. ഇനി ഇളക്കി വാങ്ങിവെയ്ക്കാം.

Summary

Onam sadhya special : Special pineapple pickle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER