സവാളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത പൊടി, കഴിച്ചാൽ എന്ത് സംഭവിക്കും?

ഇത് ആസ്പർജില്ലസ് നൈഗർ എന്ന ഒരു തരം പൂപ്പലാണ്.
onion black spots
OnionX
Updated on
1 min read

വാള ഇല്ലാത്ത നാടന്‍ വിഭവങ്ങള്‍ വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. അടുക്കളയില്‍ എപ്പോഴും ശേഖരിച്ചു വയ്ക്കുന്ന പച്ചക്കറികളില്‍ ഒന്നാം സ്ഥാനം സവാളയ്ക്ക് തന്നെയാണ്. എന്നാല്‍ വാങ്ങുമ്പോള്‍ ഇല്ലെങ്കില്‍ വാങ്ങി കുറച്ചു ദിവസം അടുക്കളില്‍ സൂക്ഷിക്കുന്ന സവാളയുടെ പുറത്തും അകത്തുമായി കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരത്തില്‍ കാണുന്ന സവാള നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

onion black spots
സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? പ്രമേഹവും കൊളസ്ട്രോളുമൊക്കെ കൺട്രോളിലാക്കാം 

ഇത് ആസ്പർജില്ലസ് നൈഗർ എന്ന ഒരു തരം പൂപ്പലാണ്. പൊതുവേ മണ്ണിൽ കാണപ്പെടുന്ന ഈ പൂപ്പല്‍ ചെടികളെ ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ കറുത്ത പൊടി പോലെ കാണുന്നത്. വിളകൾ വായുസഞ്ചാരം കുറവുള്ളതും ഈർപ്പമുള്ളതുമായ ഇടങ്ങളിൽ സൂക്ഷിക്കുമ്പോൾ ആ പൂപ്പൽ പെരുകുന്നു. ഇത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

onion black spots
മുള വന്ന സവാള ഉപയോഗിച്ചാല്‍ ഗുണമോ ദോഷമോ?

ഇവ അത്ര അപകടകാരിയല്ലെങ്കിലും ചിലരിൽ ഇത് ഛർദ്ദി, ഓക്കാനം, തലവേദന, വയറുവേദന, ഫംഗസ് അണുബാധ അല്ലെങ്കിൽ അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. താപനിലയിലെ മാറ്റമാണ് ഉള്ളിയിൽ പൂപ്പൽ രൂപപ്പെടാൻ കാരണം. സവാള തൊലി കളഞ്ഞ ശേഷം, നന്നായി കഴുകി, പൂപ്പൽ തൊലിപ്പുറത്ത് ഇല്ലെന്ന് ഉറപ്പാക്കുക. കഴുകിയ ശേഷവും പൂപ്പൽ മാറുന്നില്ലെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം സൂക്ഷ്മാണുക്കൾക്ക് പാകം ആകുന്നതിനു അനുസരിച്ച് വിഷാംശം ഉള്ള ഉപോൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ കഴിയും.

Summary

Black Spots on onions caused by the fungus Aspergillus niger, also known as black mold.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com