ചോക്ലേറ്റിനെ തെറ്റിദ്ധരിക്കരുത്, വില്ലൻ ബിസ്ക്കറ്റ് തന്നെ

ലഘുഭക്ഷണമായി ഇടയ്ക്കിടെ കഴിക്കുന്ന ബിസ്ക്കറ്റുകളാണ് യഥാര്‍ഥര്‍ത്തില്‍ പല്ലുകളുടെ ഒന്നാമത്തെ ശത്രു.
Biscuits
Biscuits Meta AI Image
Updated on: 
1 min read

പല്ലുകളുടെ സംരക്ഷണത്തിന്‍റെ കാര്യം വരുമ്പോള്‍ പ്രധാന വില്ലനാകുന്നക് ചോക്ലേറ്റുകള്‍ ആണ്. അമിതമായി ചോക്ലേറ്റുകള്‍ കഴിക്കുന്നത് പല്ലുകളിൽ കേടുവരുമെന്ന് നമ്മൾ വാദിക്കാറുണ്ട്. എന്നാല്‍ ചോക്ലേറ്റിനെക്കാള്‍ അപകടകാരിയായ മറ്റൊന്നിനെ നമ്മള്‍ പതിവായി അവഗണിക്കാറുണ്ട് താനും.

ലഘുഭക്ഷണമായി ഇടയ്ക്കിടെ കഴിക്കുന്ന ബിസ്ക്കറ്റുകളാണ് യഥാര്‍ഥര്‍ത്തില്‍ പല്ലുകളുടെ ഒന്നാമത്തെ ശത്രു. ബിസ്ക്കറ്റുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയതാണ്. മാത്രമല്ല, അവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാകാനും കാരണമാകുന്നു.

Biscuits
ബ്രഷ് ചെയ്താലും വിട്ടുമാറാത്ത വായ്നാറ്റം, ഇതൊരു ലക്ഷണമാകാം

എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മയമുണ്ട്. അവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Biscuits
തണുത്തതോ ചൂടോ കഴിച്ചാൽ പല്ലു പുളിപ്പ്, ഇനാമൽ നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

പല്ലുകളുടെ സംരക്ഷണം

  • ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക.

  • ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം.

  • ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക.

  • സ്‌നാക്‌സ് കഴിക്കുമ്പോള്‍ പാല്‍ അല്ലെങ്കില്‍ നട്‌സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും.

  • ദിവസവും വായയുടെ ശുചിത്വം പാലിക്കുക.

Summary

Oral Health: Biscuits harmfull of teeth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER