ചർമത്തിലെ കരിവാളിപ്പ് മാറ്റണോ? ഓറഞ്ച് തൊലി ഇനി വലിച്ചെറിയരുത്, ഫേയ്പാക്ക് റെസിപ്പി

ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ആൻബാക്ടീരിയൽ ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
Orange Facepacks
Orange FacepacksMeta AI Image
Updated on
1 min read

റഞ്ച് കഴിച്ച ശേഷം തൊലി വലിച്ചെറിയാറാണോ പതിവ്? എന്നാൽ ഇനി അത് വേണ്ട, ഓറഞ്ച് തൊലി ഉപയോ​ഗിച്ച് കിടിലൻ ഫേയ്സ്പാക്കുകൾ പരീക്ഷിക്കാം. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ആൻബാക്ടീരിയൽ ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കരിവാളിപ്പും പാടും നീക്കം ചർമം തിളങ്ങാനും യുവത്വമുള്ളതാക്കാനും സഹായിക്കും.

ഓറഞ്ച് ഫേയ്സ്പാക്ക് എങ്ങനെ ഉണ്ടാക്കാം

ഓറഞ്ച് തൊലി വെള്ളത്തില്‍ നന്നായി ഒന്ന് കഴുകിയെടുത്ത ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. നല്ലതു പോലെ ഉണങ്ങിയ ഓറഞ്ചി തൊലികള്‍ പൊടിച്ചെടുക്കുകയാണ് അടുത്ത ഘട്ടം. ഇങ്ങനെ പൊടിച്ചെടുക്കുന്ന ഓറഞ്ച് തൊലി ഒരു എയര്‍ ടൈറ്റ് ആയ ഗ്ലാസ് ജാറില്‍ സൂക്ഷിക്കാവുന്നതാണ്. വെയിലത്ത് പോയിട്ട് വന്ന ശേഷം ഓറഞ്ച് തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫേയ്സ് പാക്ക് പ്രയോഗിക്കുന്നത് ചാര്‍മത്തിലുണ്ടാകുന്ന ടാന്‍ നീക്കം ചെയ്യാന്‍ നല്ലതാണ്.

ഓറഞ്ച് തൊലി പൊടിയും തേനും

ഓറഞ്ച് തൊലി പൊടിച്ചതിനൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി (മുഖത്ത് പുരട്ടുന്നത്), ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക.

വൃത്തിയായി കഴുകിയ മുഖത്തിലേക്ക് ഈ മിശ്രിതം പുരട്ടിക്കൊടുക്കാം. പത്ത് മിനിറ്റിന് ശേഷം റോസ് വാട്ടറും വെള്ളവും യോജിപ്പിച്ച മിശ്രിതം ഉപയോഗിച്ച് മുഖം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണ ഈ പാക്ക് പരീക്ഷിക്കാവുന്നതാണ്.

ഓറഞ്ച് തൊലിയും തൈരും

ഒരു ടേബിൾസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിനൊപ്പം രണ്ട് സ്പൂൺ തൈരും യോജിപ്പിച്ച് ഒരു മിശ്രിതമാക്കുക.

വൃത്തിയായി കഴുകിയ മുഖത്തിലേക്ക് ഈ മിശ്രിതം പുരട്ടിക്കൊടുക്കാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ക്ഷീണമുള്ള മുഖത്തിന് പെട്ടെന്ന് കാന്തി നൽകുന്ന ഈ ഫെയ്സ്പാക്ക് പാർട്ടികൾക്കും മറ്റു പരിപാടികൾക്കും പോകും മുൻപ് ഉപയോഗിക്കാം.

ഓറഞ്ച് തൊലിയും മുൾട്ടാണി മിൾട്ടിയും

ഒരു സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു സ്പൂൺ മുൾട്ടാണി മിട്ടി എന്നിവ റോസ് വാട്ടര്‍ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുക.

വൃത്തിയായി കഴുകിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചർമത്തിൽ ഇറങ്ങിച്ചെന്ന് കറുത്തപുള്ളികളും മൃതകോശങ്ങളും നീക്കം ചെയ്യാൻ ഇത്തരം ഫെയ്സ് പാക്ക് സഹായിക്കുന്നു.

ഓറഞ്ച് നീര് ശരീരത്തിലായാൽ ചൊറിച്ചിലോ, അവശ്യവസ്തുക്കളിൽ ഏതെങ്കിലും അലർജിക്കു കാരണമാകുന്നവരോ ഇത്തരം പായ്ക്കുകൾ പരീക്ഷിക്കരുത്.

Summary

Skin care tips: Orange Facepack for brightening skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com